രാഹുലിനെതിരെ കോണ്‍ഗ്രസിന്റേത് മാതൃകാപരമായ നടപടി-കുഞ്ഞാലിക്കുട്ടി

കാസര്‍കോട്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കേസില്‍ കോണ്‍ഗ്രസ് മാതൃകപരമായ നടപടി സ്വീകരിച്ചുവെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുലിന്റെ കാര്യത്തില്‍ മറ്റുള്ളവര്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യം കോണ്‍ഗ്രസ് ചെയ്തിട്ടുണ്ട്. ശബരിമലയിലെ സ്വര്‍ണക്കൊള്ള ജനങ്ങളുടെ ഹൃദയത്തിലേറ്റ മുറിവാണ്. സ്വപ്‌നത്തില്‍ പോലും കാണാന്‍ പറ്റാത്തത്ര ആഴത്തിലുള്ള മുറിവാണത്. ഉണങ്ങാന്‍ കുറച്ചുകാലമെടുക്കും. അത് രാഹുലിന്റെ വിഷയത്തില്‍ മുങ്ങിപ്പോകുന്നതല്ല. പി.എം ശ്രീ പദ്ധതിയിലെ അന്തര്‍നാടകം വ്യക്തമായിക്കഴിഞ്ഞു. വഖഫ് പോര്‍ട്ടലില്‍ വിവരങ്ങള്‍ നല്‍കുന്നതിന് കേരളം വളരെ പിറകിലാണ്. അതേസമയം, കര്‍ണാടകയില്‍ അതിവേഗം കാര്യങ്ങള്‍ നീങ്ങുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടണം. കേരളത്തില്‍ യു.ഡി.എഫ് ട്രെന്‍ഡാണ് കാണുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, കല്ലട്ര മാഹിന്‍ ഹാജി, എ. അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it