പഞ്ചായത്ത് റോഡ് സ്വകാര്യ വ്യക്തി കയ്യേറിയതായി പരാതി

നീര്‍ച്ചാല്‍: സ്വകാര്യ വ്യക്തി പഞ്ചായത്ത് റോഡ് കയ്യേറിയതായി പരാതി. ബദിയടുക്ക പഞ്ചായത്തിലെ 19-ാം വാര്‍ഡിലൂടെ കടന്നുപോകുന്ന സീതാംഗോളി-ചൗക്കാര്‍ റോഡിലെ പിലിപ്പള്ളയിലാണ് സ്വകാര്യ വ്യക്തി മാനദണ്ഡങ്ങള്‍ മറികടന്ന് റോഡ് കയ്യേറിയിരിക്കുന്നതെന്നാണ് പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. പഞ്ചായത്ത് റോഡിന് അരികിലാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലം. സ്ഥലം സംബന്ധിച്ച് നേരത്തെ തര്‍ക്കം നിലനിന്നിരുന്നു. പിന്നീട് റവന്യൂ അധികൃതര്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്തിയിരുന്നു. എന്നാല്‍ ആഴ്ചകള്‍ക്ക് ശേഷം വീണ്ടും പഞ്ചായത്ത് റോഡ് മണ്ണിട്ട് നികത്തി കയ്യേറുകയായിരുന്നുവെന്നാണ് പരാതി. പഞ്ചായത്ത് ഉടമസ്ഥതയിലുള്ള റോഡില്‍ നിന്ന് മൂന്ന് മീറ്റര്‍ മാറി നിര്‍മ്മാണ പ്രവൃത്തി നടത്താവൂ എന്ന ചട്ടം നിലനില്‍ക്കെ അതിനെ മറികടന്ന് സ്വകാര്യ വ്യക്തി റോഡ് കയ്യേറ്റം നടത്തിയതെന്നും ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്കും പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നല്‍കിയതായും നാട്ടുകാര്‍ പറയുന്നു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it