നീലേശ്വരത്ത് ചെന്നൈ മെയിലിന് സ്റ്റോപ്പ്: എം.പി.ക്ക് നിവേദനം നല്‍കി

നീലേശ്വരം: തീവണ്ടികള്‍ക്ക് സ്റ്റേപ്പ് അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് നീലേശ്വരത്തും പരിസര പ്രദേശങ്ങളിലുമുള്ള നൂറ് സാമൂഹ്യ-സാംസ്‌കാരിക സംഘടന ഭാരവാഹികള്‍ ഒപ്പിട്ട നിവേദനം കേന്ദ്ര റെയില്‍വെ മന്ത്രിക്ക് സമര്‍പ്പിക്കുന്നതിന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.ക്ക് കൈമാറി. നീലേശ്വരം റെയില്‍വെ വികസന ജനകീയ കൂട്ടായ്മ പ്രസിഡണ്ട് ഡോ. നന്ദകുമാര്‍ കോറോത്ത് നിവേദനം എം. പിയെ ഏല്‍പ്പിച്ചു. എം.പി ക്കുള്ള ജനകീയ കൂട്ടായ്മയുടെ ഉപഹാരം പത്രപ്രവര്‍ത്തകര്‍ സേതു ബങ്കളം നല്‍കി. നീലേശ്വരത്ത് എസ്‌കലേറ്റര്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. പറഞ്ഞു. സെക്രട്ടറി കെ.വി. സുനില്‍രാജ്, സി.കെ. അബ്ദുല്‍ സലാം, സി.വി. ഭാവനന്‍, എ.വി. പത്മനാഭന്‍, അശോക് രാജ് വെള്ളിക്കോത്ത് എന്നിവര്‍ സംബന്ധിച്ചു.

ചെന്നൈ മെയിലിന് സ്റ്റോപ്പ്, എസ്‌ക്കലേറ്റര്‍ എന്നിവ അനുവദിക്കണമെന്നാവശ്യപ്പെട്ട് നീലേശ്വരം റെയില്‍വേ വികസന ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിക്ക് നിവേദനം നല്‍കുന്നു

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it