സി.എച്ച് സെന്ററിന്റെ രണ്ടാമത് ഡയാലിസിസ് യൂണിറ്റ് തുറന്നു

കാസര്‍കോട് സി.എച്ച് സെന്ററിന്റെ രണ്ടാമത് സൗജന്യ ഡയാലിസിസ് യൂണിറ്റ് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട്: കാസര്‍കോട് സി.എച്ച് സെന്ററിന്റെ രണ്ടാമത് സൗജന്യ ഡയാലിസിസ് യൂണിറ്റ് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് റോഡിലുള്ള അരമന ആര്‍ക്കേഡ് ബിള്‍ഡിംഗിലാണ് പതിനാല് മെഷീനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന പുതിയ യൂണിറ്റ് തയ്യാറാക്കിയത്. എട്ട് മെഷീനുകള്‍ ഉള്‍പ്പെടുന്ന ആദ്യ യൂണിറ്റ് വിന്‍ടെച്ച് ആസ്പത്രിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചുവരുന്നു. സി.എച്ച് സെന്റര്‍ ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് ഉപ്പളഗേറ്റ് അധ്യക്ഷത വഹിച്ചു. മാഹിന്‍ കേളോട്ട് സ്വാഗതം പറഞ്ഞു. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സി.ടി അഹ്മദലി, കല്ലട്ര മാഹിന്‍ ഹാജി, എ. അബ്ദുല്‍ റഹ്മാന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എ.കെ.എം അഷ്റഫ് എം.എല്‍.എ, പി.എം മുനീര്‍ ഹാജി, യഹ്‌യ തളങ്കര, അബ്ദുല്‍ കരീം സിറ്റിഗോള്‍ഡ്, എം.പി ഷാഫി ഹാജി, അഷ്റഫ് എടനീര്‍, അന്‍വര്‍ ചേരങ്കൈ, ജലീല്‍ കോയ, ഹനീഫ അരമന, ടി.എ മൂസ, അബ്ദുല്ലക്കുത്തി ചെര്‍ക്കള, ഹാരിസ് ചൂരി, ബഷീര്‍ വെള്ളിക്കോത്ത്, അസീസ് മരിക്കെ, കല്ലട്ര അബ്ദുല്‍ ഖാദര്‍, കെ.ബി മുഹമ്മദ് കുഞ്ഞി, ഷാഹിന സലിം, കെ.എം ഹനീഫ, കെ.എ അബ്ദുല്ലക്കുഞ്ഞി, വി.പി അബ്ദുല്‍ ഖാദര്‍, റഹ്മാന്‍ ഗോള്‍ഡന്‍, പി.ബി ഷഫീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.

