ഉത്തരദേശത്തില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ എം.എ യൂസഫലിക്ക് സമ്മാനിച്ച് കാര്‍ട്ടൂണിസ്റ്റ്

എം.എ യൂസഫലിക്ക് ടി.എം അന്‍വര്‍ സാദത്ത് കാര്‍ട്ടൂണ്‍ കൈമാറുന്നു
കാസര്‍കോട്: എം.എ യൂസഫലിയുടെ പ്രവാസ ജീവിതത്തിന്റെ 50-ാം വാര്‍ഷികത്തില്‍ ഉത്തരദേശത്തില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ അദ്ദേഹത്തിന് കൈമാറി യുവ കാര്‍ട്ടൂണിസ്റ്റ് ടി.എം അന്‍വര്‍ സാദത്ത്. വിദ്യാനഗറില്‍ തെരുവത്ത് മെമ്മോയിര്‍സിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ്, ഉത്തരദേശത്തില്‍ പ്രസിദ്ധീകരിച്ച് വന്ന കാര്‍ട്ടൂണ്‍ എം.എ യൂസഫലിക്ക് കൈമാറിയത്. കാര്‍ട്ടൂണ്‍ കണ്ട് യൂസഫലി സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. സുഹൃത്ത് ഖാദര്‍ തെരുവത്തിന്റെ ക്ഷണപ്രകാരമാണ് യൂസഫലി കഴിഞ്ഞ ദിവസം കാസര്‍കോട്ടെത്തിയത്.
Next Story