എക്‌സിറ്റ് പോയിന്റിനരികില്‍ 'യൂടേണ്‍' പാടില്ലെന്ന് ബോര്‍ഡ്; മൊഗ്രാലിലും മൊഗ്രാല്‍ പുത്തൂരിലും ആശങ്ക

കാസര്‍കോട്: തലപ്പാടി-ചെങ്കളം റീച്ചില്‍ ദേശീയപാത നിര്‍മ്മാണ പ്രവൃത്തി ഏതാണ്ട് പൂര്‍ത്തിയാവുകയും ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തപ്പോള്‍ ചിലയിടങ്ങളിള്‍ ആശങ്ക നിലനില്‍ക്കുന്നു. മൊഗ്രാല്‍ ലീഗ് ഓഫീസിന് സമീപത്തുള്ള എക്‌സിറ്റ് പോയിന്റില്‍ നിന്നും മൊഗ്രാ ല്‍ പാലത്തിന് സമീപം മൊഗ്രാല്‍ പുത്തൂര്‍ കടവത്തും 'യൂടേണ്‍' പാടില്ലെന്ന് സൂചിപ്പിച്ചുള്ള ബോര്‍ഡ് സമീപത്തെ പ്രദേശവാസികള്‍ക്ക് ആശങ്ക സൃഷ്ടിക്കുകയാണ്. മൊഗ്രാല്‍ ലീഗ് ഓഫീസിന് സമീപത്തുള്ള എക്‌സിറ്റ് പോയിന്റില്‍ നിന്ന് ഇപ്പോള്‍ കൊപ്പളം, വളച്ചാല്‍ പ്രദേശവാസികള്‍ യൂടേണ്‍ അടിച്ചാണ് കൊപ്പളം റെയില്‍വേ അണ്ടര്‍ പാസ്സേജ് വഴി കൊപ്പളത്തിലേക്കും, തൊട്ടടുത്ത ഒളച്ചാല്‍, ജുമാ മസ്ജിദ് റോഡ് വരെയുള്ള താമസക്കാര്‍ വീടുകളിലേക്കും പോകുന്നത്. ബോര്‍ഡ് സ്ഥാപിച്ചതോടെ ഇനി ഇതിന് തടസ്സമാവുമോ, നിയമ ലംഘനമാകുമോ എന്ന ഭയം പ്രദേശവാസികള്‍ക്കുണ്ട്. മൊഗ്രാല്‍ പാലത്തില്‍ നിന്ന് 100 മീറ്റര്‍ അകലെ വരെ സര്‍വ്വീസ് റോഡ് ഇല്ലെന്നുള്ള നേരത്തെയുള്ള ദേശീയപാത അതോറിറ്റിയുടെ തീരുമാനത്തില്‍ പ്രദേശവാസികള്‍ പ്രതിഷേധം അറിയിച്ചിരുന്നു. മൊഗ്രാല്‍ പുത്തൂര്‍ കടവത്ത് സ്ഥാപിച്ചുള്ള യൂടേണ്‍ പാടില്ലെന്ന ബോര്‍ഡ് മൊഗര്‍, കോട്ടക്കുന്ന് പ്രദേശവാസികള്‍ക്ക് ആശങ്ക സൃഷ്ടിക്കുന്നു. ദേശീയ പാതയില്‍ നിന്ന് നേരിട്ട് പ്രദേശത്തേക്കുള്ള റോഡിലേക്ക് കടക്കാനാവില്ലേ എന്നാണ് പ്രദേശ വാസികള്‍ ചോദിക്കുന്നത്. നാട്ടുകാരുടെ ആശങ്ക പരിഹരിക്കാന്‍ അടിയന്തിര നടപടി ഉണ്ടാവണമെന്നാണ് ആവശ്യം.