കാസര്‍കോട് നഗരസഭക്ക് മുന്നില്‍ ബി.ജെ.പി കൗണ്‍സിലര്‍മാരുടെ സമരം

കാസര്‍കോട് നഗരസഭക്ക് മുന്നില്‍ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ നടത്തിയ ധര്‍ണ്ണ
കാസര്‍കോട്: നഗരസഭാ സെക്രട്ടറിയെ എം.എല്‍.എയും മുസ്ലിംലീഗും ഭീഷണിപ്പെടുത്തിയതായി ആരോപിച്ചും അവര്‍ സെക്രട്ടറിയോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ നഗരസഭക്ക് മുന്നില്‍ ധര്‍ണ്ണ നടത്തി. നഗരസഭയില്‍ സെക്രട്ടറിമാരെ കയ്യേറ്റം ചെയ്യുന്നതും ഭീഷണിപ്പെടുത്തുന്നതും പതിവായിരിക്കുകയാണെന്നും ഭരണം കയ്യാളുന്നവരുടെ നെറികേടിന് കൂട്ടുനില്‍ക്കാത്തത് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നും ബി.ജെ.പി ആരോപിച്ചു. കൗണ്‍സിലര്‍മാരായ രമേശ് പി., സവിത ടീച്ചര്‍, ഉമ കടപ്പുറം, വരപ്രസാദ് കോട്ടക്കണ്ണി, അശ്വിനി, ഹേമലത, പവിത്ര, ശാരദ, വിമല, ശ്രീലത, വീണ ഷെട്ടി, രഞ്ജിത എന്നിവര്‍ പങ്കെടുത്തു.
Next Story