40-ാം വാര്‍ഷിക ആഘോഷ നിറവില്‍ ബിന്ദു ജ്വല്ലറി; വര്‍ണ്ണോത്സവം നാളെ മുതല്‍

കാസര്‍കോട്: 40-ാം വാര്‍ഷിക നിറവില്‍ ബിന്ദു ജ്വല്ലറി. സൗന്ദര്യവും സത്യസന്ധതയും പ്രതിഫലിപ്പിക്കുന്ന ആഭരണങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കെ.വി കുഞ്ഞിക്കണ്ണന്‍ ആരംഭിച്ച ബിന്ദു ജ്വല്ലറി ഗ്രൂപ്പ് നാല് പതിറ്റാണ്ട് പിന്നിടുമ്പോള്‍ ഉപഭോക്തൃ വിശ്വാസത്തിലും ഡിസൈന്‍ നവീകരണത്തിലും ശ്രദ്ധ നേടുകയാണ്. പൈതൃക നിറവില്‍ കെ.വി അഭിലാഷ്, ഡോ. കെ.വി അജിതേഷ് എന്നിവരാണ് ബിന്ദു ഗ്രൂപ്പിനെ മുന്നോട്ട് കൊണ്ടുപോകുന്നത്.
സാമൂഹിക, സാംസ്‌കാരിക രംഗത്തും പൊതുപ്രവര്‍ത്തനം, ആതുരസേവനം എന്നീ രംഗങ്ങളിലും ബിന്ദു ജ്വല്ലറി കഴിഞ്ഞ കാലയളവില്‍ ശ്രദ്ധേയ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ആഭരണ ശേഖരങ്ങളുടെ പുതുമ ഉപഭോക്താക്കളില്‍ എത്തിക്കാനായി നടത്തി വെഡ്ഡിംഗ് ഫെസ്റ്റിവല്‍, അവയ് ആന്റിക്ക് ഫെസ്റ്റ്, ഡയമണ്ട് ഫെസ്റ്റിവല്‍, മംഗളാസൂത്ര, മിനി ഹോപ് ലിറ്റില്‍ ചാമ്പ് തുടങ്ങിയവ നടത്തിയിരുന്നു. അവയ് ആന്റിക്ക് ഫെസ്റ്റ് സീസണ്‍ രണ്ടിന്റെ ഭാഗമായി വര്‍ണ്ണോത്സവം എന്ന പേരില്‍ മെഗാ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. നാളെ ആരംഭിക്കുന്ന പരിപാടിയില്‍ പഴയകാല കസ്റ്റമേഴ്സിനുള്ള ആദരവ്, വിവിധ കലാ-സാംസ്‌കാരിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ജില്ലയിലെ വിശിഷ്ട വ്യക്തികള്‍ക്കുള്ള ആദരവ് തുടങ്ങിയവ നടക്കും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. 24ന് ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി തെരുവ് കുട്ടികള്‍ക്ക് ഭക്ഷണം നല്‍കും. എ.കെ.എം അഷ്‌റഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. 31ന് പുതുവത്സരാഘോഷം മുന്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ നിര്‍വ്വഹിക്കും. സമാപന പരിപാടി സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തില്‍ സംബന്ധിച്ചവര്‍ സതീഷ് ബി., വിശ്വനാഥ സി., രതീഷ്. എം., ഉല്ലാസ് സി.എച്ച്, രതീഷ് സി., സുരേഷ് വി. എന്നിവര്‍ സംബന്ധിച്ചു.

