ബെള്ളൂര്‍ സ്‌കൂള്‍ സ്ഥലത്തര്‍ക്കം: മുള്ളുവേലി കെട്ടിയത് വിവാദത്തില്‍

മുള്ളേരിയ: ബെള്ളൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്ഥലത്തെ ചൊല്ലി തര്‍ക്കം. അതിനിടെ അവധി ദിവസമായ ഞായറാഴ്ച മുള്ളുവേലി കെട്ടിയത് വിവാദമായി. 1947ല്‍ കടമ്പലിത്തായ എന്ന സാമൂഹ്യ പ്രവര്‍ത്തകനാണത്രെ സ്‌കൂളിന് സ്ഥലം നല്‍കിയത്. നല്‍കിയ സ്ഥലത്തേക്കാള്‍ കൂടുതല്‍ സ്ഥലം സ്‌കൂളിന്റെ കൈവശമുണ്ടെന്നും അത് വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ സഹോദര പുത്രന്‍ കോടതിയെ സമീപിച്ചു. കോടതിയില്‍ നിന്ന് തീര്‍പ്പ് അനുകൂലമാണെന്ന് അവകാശപ്പെട്ടാണ് ഞായറാഴ്ച സ്ഥലത്ത് മുള്ളുവേലി കെട്ടിയത്. എന്നാല്‍ സ്ഥലം സംബന്ധിച്ച ഉത്തരവ് സ്‌കൂള്‍ അധികൃതരെ കാണിച്ചിട്ടില്ലെന്നും അവധി ദിവസമായ ഞായറാഴ്ച വേലി കെട്ടുകയായിരുന്നുവെന്നും ഇത് വിദ്യാര്‍ത്ഥികള്‍ക്കടക്കം ദുരിതമുണ്ടാക്കുന്നൂവെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും രേഖകള്‍ കൈവശമില്ലെന്ന കാരണത്താല്‍ പിന്നീട് മടങ്ങുകയാണുണ്ടായത്. സ്ഥലം കയ്യേറിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. തര്‍ക്ക പരിഹാരത്തിന് ഇന്ന് കലക്ടറേറ്റില്‍ യോഗം ചേരുന്നുണ്ട്.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it