ബേഡഡുക്ക ഹൈടെക് ആട് ഫാം നാടിന് സമര്‍പ്പിച്ചു

കാസര്‍കോട്: 2.66 കോടി രൂപ നിര്‍മ്മാണ ചെലവില്‍ ജില്ലക്കഭിമാനമായി ബേഡഡുക്ക ഹൈടെക് ആട് ഫാം. ഫാം യഥാര്‍ത്ഥ്യമാക്കുന്നതില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പങ്ക് ചെറുതല്ലെന്ന് ഉദ്ഘാടനം നിര്‍വഹിച്ച് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. മൃഗസംരക്ഷണ വകുപ്പിന്റെ 1.12 കോടി രൂപയും കാസര്‍കോട് വികസന പാക്കേജില്‍പ്പെടുത്തി 1.54 കോടി രൂപയും കൂടി 2.66 കോടി രൂപയോളം വരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ആട് ഫാമിന് വേണ്ടി ചെലവാക്കിയതെന്നും ഫാം മന്ത്രി പറഞ്ഞു. സ്ഥല വിസ്തൃതി ഉള്ളതിനാല്‍ ഫാമിനെ ഏറ്റവും മികച്ച ആട് ഫാം ആക്കാന്‍ ആക്കാന്‍ കഴിയുമെന്നും ആയിരത്തോളം മലബാറി ആടുകളുടെ ശേഖരമാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ എം.സി റെജില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം. മുഹമ്മദ് ആസിഫ് കര്‍ഷക സെമിനാര്‍ നയിച്ചു. പരിപാടിയില്‍ ആട് ഫാം രണ്ടാം ഘട്ടത്തിന്റെ വിശദപദ്ധതി രേഖ നിര്‍മ്മിതി കേന്ദ്രം ജനറല്‍ മാനേജര്‍ ഇ.പി രാജമോഹനില്‍ നിന്നും കെട്ടിട രേഖകള്‍ സംസ്ഥാന ഹൗസിംഗ് ബോര്‍ഡ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.വി അഞ്ജനയില്‍ നിന്നും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോക്ടര്‍ എം.സി റെജിലും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ പി.കെ മനോജ് കുമാറും ഏറ്റുവാങ്ങി. ഹൈടെക് ആട് ഫാം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ പരിശ്രമിച്ച എം.എല്‍.എമാരായ സി.എച്ച് കുഞ്ഞമ്പു, ഇ. ചന്ദ്രശേഖരന്‍ എന്നിവരെയും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോക്ടര്‍ എം.സി റെജില്‍ കുമാര്‍, ജില്ലാ മൃഗസംരക്ഷണം ഓഫീസര്‍ പി.കെ മനോജ് കുമാര്‍, കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ വി. ചന്ദ്രന്‍, ഫാം നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം വഹിച്ച പി.ഡബ്ല്യു.ഡി കരാറുകാര്‍, മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവരെ ആദരിച്ചു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it