ഭാവി തലമുറക്ക് വേണ്ടിയുള്ള ആസ്‌കിന്റെ പ്രവര്‍ത്തനങ്ങള്‍ മഹത്തരം-ഗോപിനാഥ് മുതുകാട്

ആസ്‌ക് ആലംപാടിയുടെ കെട്ടിടോദ്ഘാടനം പ്രശസ്ത മജീഷ്യനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ പ്രൊഫ. ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്യുന്നു
ആലംപാടി: ഭാവി തലമുറക്ക് വേണ്ടിയുള്ള ആസ്‌ക് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ മഹത്തരമെന്ന് പ്രശസ്ത മജീഷ്യനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ പ്രൊഫ. ഗോപിനാഥ് മുതുകാട് പറഞ്ഞു. ആസ്‌ക് ആലംപാടിയുടെ കെട്ടിടോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്‌കാരിക സമ്മേളനത്തില്‍ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തി. സമ്മേളനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആസ്‌ക് പ്രസിഡണ്ട് സിദ്ദീഖ് എം. അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് വസന്തന്‍ അജക്കോട്, കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം, ബ്ലോക്ക് പഞ്ചായത്തംഗം സക്കീന അബ്ദുല്ല ഹാജി, വാര്‍ഡ് മെമ്പര്‍ മാഹിന്‍ ആലംപാടി, ആസക് ജി.സി.സി പ്രസിഡണ്ട് ജാബി പൊലിറ്റ്, ട്രഷറര്‍ ദാവൂദ് മിഹ്‌റാജ് സംസാരിച്ചു. പി.ബി അഷ്‌റഫ്, സലീം അപാസ്, ബി.എ അബ്ദുല്‍ ബഷീര്‍ ബാബ്, സമദ് കുറ്റിക്കോല്‍, അബൂബക്കര്‍ കുറ്റിക്കോല്‍, സിയ കറാമ, ഡോട്‌സ് കണക്റ്റ് എന്നിവര്‍ക്ക് ആദരം നല്‍കി. 'ആസ്‌ക് പിന്നിട്ട വഴികള്‍' സുവനീര്‍ ഗോപിനാഥ് മുതുകാട് ലത്തീഫ് ആലംപാടിക്ക് നല്‍കി പ്രകാശനം ചെയ്തു. അബ്ദുല്‍ ഖാദര്‍ ജിലാനി സ്വഗതവും ആസ്‌ക് ട്രഷറര്‍ റഫീഖ് പി.കെ നന്ദിയും പറഞ്ഞു. പ്രശസ്ത ഗായകരായ യുംമന ബാന്റ്, ജാസ് അസ്ലം, ആസിഫ് കാപ്പാട് തുടങ്ങിയ ബാന്റുകളുടെ മെഗാ മ്യൂസിക് ഷോയും അരങ്ങേറി.

