ANNUAL CREDIT PLAN | ജില്ലയിലെ ബാങ്കുകളുടെ 2025-26 വാര്‍ഷിക ക്രെഡിറ്റ് പ്ലാന്‍ പ്രഖ്യാപിച്ചു

കാസര്‍കോട്: ജില്ലയിലെ ബാങ്കുകളുടെ 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള വാര്‍ഷിക ക്രെഡിറ്റ് പ്ലാന്‍ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. മൊത്തം 13,400 കോടി രൂപ വായ്പാ വിതരണം ലക്ഷ്യമിട്ടുള്ള പദ്ധതിയില്‍ വിവിധ മേഖലകളിലായി നല്‍കുന്ന ധനസഹായം കൃത്യപെടുത്തി. കാര്‍ഷിക മേഖലയില്‍ ഫാം ക്രെഡിറ്റ്, അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവക്ക് 7,900 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എം.എസ് എം.ഇ.യില്‍ മൈക്രോ, ചെറുകിട, ഇടത്തരം & മധ്യതരം വ്യവസായങ്ങള്‍ക്കായി 2,053 കോടി രൂപയും വിദ്യാഭ്യാസവും ഭവനവുമുള്‍പ്പെടെയുള്ള മറ്റ് പദ്ധതികള്‍ക്ക് 547 കോടി രൂപയും ആണ് പ്രഖ്യാപിച്ചത്. മറ്റ് മുന്‍ഗണന വിഭാഗത്തില്‍ മൊത്തം 10,500 കോടി രൂപ ചിലവഴിക്കാന്‍ തീരുമാനിച്ചു. ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ 2025- 26 വര്‍ഷത്തേക്കുള്ള ക്രെഡിറ്റ് പ്ലാനും പ്രഖ്യാപിച്ചു. മൊത്തം 2,866 കോടി രൂപ വായ്പാ വിതരണം ലക്ഷ്യമിട്ടിരിക്കുന്ന കാസര്‍കോട് ബ്ലോക്കില്‍ കൃഷിയും ചെറുകിട വ്യവസായവുമാണ് പ്രധാന മേഖലകള്‍. കാര്‍ഷിക മേഖലയില്‍ 1690 കോടി രൂപയും മൈക്രോ, ചെറുകിട, ഇടത്തരം മധ്യതരം വ്യവസായങ്ങള്‍ക്ക് 439 കോടിരൂപയും ചെലവഴിക്കാന്‍ തീരുമാനിച്ചു. വിദ്യാഭ്യാസവും ഭവനവുമുള്‍പ്പെടെയുള്ള മറ്റ് മേഖലകളില്‍ 117 കോടി രൂപ നീക്കി വെച്ചു. മഞ്ചേശ്വരം ബ്ലോക്കില്‍ കാര്‍ഷിക മേഖലയില്‍ 1298 കോടി രൂപയും എം.എസ്.എം.ഇയില്‍ 337കോടി രൂപയും വിദ്യാഭ്യാസം ഭവനം എന്നിവയ്ക്ക് വേണ്ടി 90 കോടി രൂപയും മറ്റുള്ള പരിഗണന വിഭാഗത്തില്‍ 1725 രൂപയുമാണ് ഉപയോഗിക്കാന്‍ തീരുമാനിച്ചത്. മൊത്തം 1,063 കോടി വായ്പാ വിതരണം ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് കാറഡുക്ക ബ്ലോക്കില്‍ പ്രഖ്യാപിച്ചത്. കാര്‍ഷിക മേഖലയില്‍, ഫാം ക്രെഡിറ്റ്, അഗ്രികള്‍ച്ചര്‍, ഇന്‍ഫ്രാസ്ട്രക്ചര്‍, മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി 626 കോടി നീക്കിവെച്ചപ്പോള്‍ മൈക്രോ, ചെറുകിട, ഇടത്തരം & മധ്യതരം വ്യവസായങ്ങള്‍ക്ക് 163 കോടി രൂപയും വിദ്യാഭ്യാസവും ഭവനവുമുള്‍പ്പെടെയുള്ള മറ്റ് ആവശ്യങ്ങള്‍ക്കായി 43 കോടി ചെലവഴിക്കാന്‍ തീരുമാനമായി. കൃഷി മേഖലയില്‍ നീലേശ്വരം ബ്ലോക്ക് 1314 കോടി രൂപ കാഞ്ഞങ്ങാട് ബ്ലോക്ക് 1971 കോടി രൂപയും പരപ്പ ബ്ലോക്ക് 1000 കോടി രൂപയും എം.എസ്.എം.ഇ വിഭാഗത്തില്‍ നീലേശ്വരം ബ്ലോക്ക് 342 കോടി രൂപ, കാഞ്ഞങ്ങാട് ബ്ലോക്ക് 512 കോടി രൂപ പരപ്പ ബ്ലോക്ക് 260 കോടി രൂപയും വിദ്യാഭ്യാസം ഭവന നിര്‍മ്മാണം തുടങ്ങിയവയ്ക്ക് നീലേശ്വരം ബ്ലോക്ക് 91 കോടി രൂപ കാഞ്ഞങ്ങാട് ബ്ലോക്ക് 136 കോടി രൂപ പരപ്പ ബ്ലോക്ക് 69 കോടി രൂപ എന്നിങ്ങനെയാണ് ചെലവഴിക്കാന്‍ തീരുമാനിച്ചത്.

കാസര്‍കോട് ജില്ലയുടെ സമഗ്ര സാമ്പത്തിക പുരോഗതി ലക്ഷ്യമിട്ടുള്ള ഈ പദ്ധതിയിലൂടെ കൃഷിയും ചെറുകിട വ്യവസായവുമാണ് ഏറ്റവും കൂടുതല്‍ ആനുകൂല്യം ലഭിക്കുന്ന മേഖലകള്‍.

യോഗത്തില്‍ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ അധ്യക്ഷത വഹിച്ചു. നബാര്‍ഡ് ജില്ലാ ഡെവലപ്മെന്റ് മാനേജര്‍ ശരണ്‍വാസ്, കാസര്‍കോട് എല്‍.ഡി.എം എസ്. തിപ്പേഷ്, ഡി.ഐ.സി ജനറല്‍ മാനേജര്‍ സജിത്ത്, കാസര്‍കോട് എല്‍. ഡി.ഒ ഓഫീസര്‍ ഹരീഷ് എന്നിവര്‍ പങ്കെടുത്തു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it