മുജീബ് അഹ്മദിന് ഉത്തരദേശം ഓഫീസില്‍ വരവേല്‍പ്പ് നല്‍കി

കാസര്‍കോട്: ഓള്‍ ഇന്ത്യാ ഫെഡറേഷന്‍ ഓഫ് മാസ്റ്റര്‍ പ്രിന്റേഴ്‌സ് അഖിലേന്ത്യാ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഉത്തരദേശം പബ്ലിഷര്‍ മുജീബ് അഹ്മദിന് ഉത്തരദേശം ഓഫീസില്‍ സ്‌നേഹോഷ്മളമായ സ്വീകരണവും അനുമോദനവും നല്‍കി. സ്വന്തം വീട്ടില്‍ നിന്ന് ലഭിക്കുന്ന സ്‌നേഹത്തിന് തെളിമയും ആദരവിന് കുളിര്‍മയും പറഞ്ഞറിയിക്കാനാവാത്തതാണെന്ന് മുജീബ് പറഞ്ഞു. ന്യൂസ് എഡിറ്റര്‍ ടി.എ ഷാഫി ഉപഹാരം സമ്മാനിച്ചു. ലീനാ സുരേഷ് അധ്യക്ഷത വഹിച്ചു. ജാബിര്‍ കുന്നില്‍, ടി.കെ പ്രഭാകരകുമാര്‍, റഹീം ചൂരി, പി.വി മിനി, വാസന്തി, രമ്യ, പ്രതിഭ, നവാസ്, ഹംസ, ആരിഫ് സംബന്ധിച്ചു. മുജീബ് അഹ്മദ് മറുപടി പ്രസംഗം നടത്തി. നിധീഷ് ബാലന്‍ സ്വാഗതവും മൃദുല മധൂര്‍ നന്ദിയും പറഞ്ഞു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it