അഡ്വ. ഹമീദലി ഷംനാടിന്റെ പേരില്‍ തായലങ്ങാടിയില്‍ ലീഗ് ഓഫീസ് നിര്‍മ്മിക്കുന്നു

കാസര്‍കോട്: മുസ്ലിംലീഗിന്റെ സമുന്നത നേതാവ് പരേതനായ ഹമീദലി ഷംനാടിന്റെ പേരില്‍ തായലങ്ങാടിയില്‍ ലീഗ് ഹൗസ് നിര്‍മ്മിക്കുന്നു. മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി, ട്രഷറര്‍, ജില്ലാ പ്രസിഡണ്ട്, രാജ്യസഭാംഗം, എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍, പി.എസ്.സി മെമ്പര്‍, ഒഡപെക് ചെയര്‍മാന്‍ തുടങ്ങിയ നിരവധി സ്ഥാനങ്ങള്‍ വഹിച്ച ഹമീദലി ഷംനാട് മുസ്ലിംലീഗ് സ്ഥാപക നേതാക്കള്‍ അടക്കമുള്ളവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നേതാവാണ്. മുസ്ലിംലീഗ് കാസര്‍കോട് മുനിസിപ്പല്‍ തായലങ്ങാടി വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് റെയില്‍വേ സ്റ്റേഷന്‍ റോഡിലെ കണ്ണായ സ്ഥലത്ത് മനോഹരമായ ലീഗ് ഓഫീസ് നിര്‍മ്മിക്കുന്നത്. ജില്ലാ മുസ്ലിംലീഗ് ഓഫീസില്‍ ചേര്‍ന്ന ആലോചനാ യോഗം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, വൈസ് പ്രസിഡണ്ട് എ.എം കടവത്ത്, മണ്ഡലം സെക്രട്ടറി ടി.ഇ മുക്താര്‍, മുനിസിപ്പല്‍ പ്രസിഡണ്ട് കെ.എം ബഷീര്‍, ജനറല്‍ സെക്രട്ടറി ഹമീദ് ബെദിര, ട്രഷറര്‍ എ.എ അസീസ്, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, നഗരസഭ കൗണ്‍സിലര്‍ മുഹമ്മദ് കുഞ്ഞി തായലങ്ങാടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ബിള്‍ഡിംഗ് കമ്മിറ്റി ഭാരവാഹികള്‍: എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ (മുഖ്യ രക്ഷാധികാരി), എ. അബ്ദുല്‍ റഹ്മാന്‍, കെ.എം ബഷീര്‍, അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, ടി.ഇ മുക്താര്‍, ഹമീദ് ബെദിര, എ.എ അസീസ്, അഷ്‌റഫ് എടനീര്‍ (രക്ഷാധികാരികള്‍), എ.എം കടവത്ത് (ചെയ.), മുഹമ്മദ് കുഞ്ഞി തായലങ്ങാടി (കണ്‍.), കെ.എം ഹാരിസ് (ട്രഷ.).