'ചങ്ങാതിക്കൊരു തൈ' പദ്ധതിയില്‍ രണ്ടായിരത്തോളം തൈകള്‍ നട്ടുപിടിപ്പിച്ചു

'ചങ്ങാതിക്കൊരു തൈ' യജ്ഞത്തിന്റെ ഭാഗമായി ലഭിച്ച തൈകളുമായി പാലക്കുന്ന് ഗ്രീന്‍വുഡ് സ്‌കൂളിലെ കുട്ടികള്‍
പാലക്കുന്ന്: നവകേരള കര്‍മ്മപദ്ധതിയുടെ ഭാഗമായി ആരംഭിച്ച 'ചങ്ങാതിക്കൊരു തൈ' യജ്ഞത്തില്‍ പാലക്കുന്ന് ഗ്രീന്‍വുഡ് സ്‌കൂള്‍ പങ്കാളിയായി. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും അനധ്യാപകരും അടക്കം രണ്ടായിരത്തോളം പേര്‍ പരസ്പരം വൃക്ഷ തൈകള്‍ കൈമാറി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജയന്‍ ഉദ്ഘാടനം ചെയ്തു. ഉദുമ എജുക്കേഷണല്‍ ട്രസ്റ്റ് മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ അസീസ് അക്കര അധ്യക്ഷത വഹിച്ചു. ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മി, നവകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ബാലകൃഷ്ണന്‍, ഹരിത കേരളമിഷന്‍ റിസോഴ്‌സ് മെമ്പര്‍ ബാലചന്ദ്രന്‍ മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍ ജലീല്‍ കാപ്പില്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ ഗണേഷ് കട്ടയാട്ട് സ്വാഗതവും സ്‌കൂള്‍ ആക്ടിവിറ്റി കോര്‍ഡിനേറ്റര്‍ അമൃത ടീച്ചര്‍ നന്ദിയും പറഞ്ഞു.