ഗിളിവിണ്ടുവില്‍ കാവ്യപ്പെരുമഴ പെയ്തിറങ്ങി

മഞ്ചേശ്വരം: കര്‍ക്കിടക മഴയ്‌ക്കൊപ്പം പല മൊഴികളിലെ കവിതകള്‍ പെയ്തിറങ്ങിയപ്പോള്‍ ഭാഷകളുടെ ചക്രവര്‍ത്തിയായ രാഷ്ട്രകവി മഞ്ചേശ്വരം ഗോവിന്ദ പൈയുടെ സ്മാരകം ഗിളിവിണ്ടു കുളിരുകോരി. ഗോവിന്ദ പൈ സ്മാരക സമിതി, രംഗമണ്ഡല ബംഗളൂര്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ഒരു പകല്‍ മുഴുവന്‍ കാവ്യസംസ്‌കൃതി യാന എന്ന പേരില്‍ ബഹുഭാഷാ കവിസംഗമം നടത്തിയത്. മലയാളം, കന്നഡ, തുളു, കൊങ്കിണി, മറാത്തി, ഹിന്ദി, ബ്യാരി, ഇംഗ്ലീഷ്, കറാഡ, ശിവള്ളി, ഹവ്യക, സംസ്‌കൃതം, കൊറഗതുളു തുടങ്ങിയ വ്യത്യസ്ത ഭാഷകളിലെ എഴുപതില്‍പ്പരം കവികള്‍ കവിത അവതരിപ്പിച്ചു. പ്രശസ്ത മലയാളം കവയിത്രി ഡോ. കെ.വി. സിന്ധു ഉദ്ഘാടനം ചെയ്തു. ഡോ. പുരുഷോത്തമ ബിളിമലെ അധ്യക്ഷത വഹിച്ചു. എ.കെ.എം. അഷ്‌റഫ് എം.എല്‍.എ., ഡോ. ജയപ്രകാശ് നാരായണ തൊട്ടത്തൊടി, ഡി.ബി. മല്ലികാര്‍ജുന സ്വാമി മഹാമനെ എന്നിവര്‍ പ്രസംഗിച്ചു. ഉമേഷ് എം. സാലിയാന്‍ സ്വാഗതം പറഞ്ഞു. രാധാകൃഷ്ണ കെ. ഉളിയത്തടുക്ക, ഡോ. രത്‌നാകര മല്ലമൂല, ഡോ. മീനാക്ഷി രാമചന്ദ്ര, വിശാലാക്ഷ പുത്രകള, വനിത ആര്‍. ഷെട്ടി, പുരുഷോത്തമ ഭട്ട് പുതുക്കോളി, സുകന്യാ മുകുന്ദ എന്നിവര്‍ കവിയരങ്ങ് നിയന്ത്രിച്ചു. കന്നഡ-മലയാളം ഭാഷാബന്ധത്തെ കുറിച്ചുള്ള സംവാദത്തില്‍ ഡോ. പുരുഷോത്തമ ബിളിമലെ, ഡോ. രമാനന്ദ ബനാരി, കെ.വി. കുമാരന്‍ എന്നിവര്‍ സംബന്ധിച്ചു. ജി.എന്‍. മോഹന്‍ മോഡറേറ്ററായിരുന്നു. സമാപന സമ്മേളനത്തില്‍ ഡോ. പുരുഷോത്തമ ബിളിമലെ അധ്യക്ഷത വഹിച്ചു. ജീന്‍ ലൊവിനൊ മെന്തേരൊ, എല്‍.എന്‍. മുകുന്ദരാജ്, നിര്‍മല നാഥന്‍, പ്രൊഫ. ശിവശങ്കര്‍, എ.ആര്‍. സുബ്ബയ്യക്കട്ട, സതീഷ് അഡപ്പ, എസ്. രാമചന്ദ്ര, നരസിംഹ ബല്ലാള്‍, കെ. സന്തോഷ്‌കുമാര്‍ പ്രസംഗിച്ചു. ഡി. കമലാക്ഷ സ്വാഗതവും കമലാക്ഷ കനില നന്ദിയും പറഞ്ഞു. ദിവാകര പി. അശോക് നഗര്‍, സി.എം. നരസിംഹ മൂര്‍ത്തി ചാമരാജ നഗര എന്നിവര്‍ നാടന്‍ പാട്ട് അവതരിപ്പിച്ചു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it