കൊപ്പല്‍ അബ്ദുല്ല നന്മക്കായി പ്രവര്‍ത്തിച്ച വ്യക്തിത്വം- എം.എ ലത്തീഫ്

കാസര്‍കോട്: സമൂഹത്തില്‍ നന്മയ്ക്കായി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു കൊപ്പല്‍ അബ്ദുല്ലയെന്ന് രാഷ്ട്രീയ നേതാവും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ എം.എ ലത്തീഫ് പറഞ്ഞു. നഗരസഭാ മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും കാസര്‍കോട്ടെ സര്‍വ്വമേഖലകളിലും സജീവ സാന്നിധ്യവുമായിരുന്ന കൊപ്പല്‍ അബ്ദുല്ലയുടെ 9-ാം ചരമ വാര്‍ഷികത്തില്‍ കൊപ്പല്‍ അബ്ദുല്ല സൗഹൃദ വേദി പുലിക്കുന്നിലെ ജില്ലാ ലൈബ്രറി ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഓഫീസുകളില്‍ ആവശ്യങ്ങള്‍ക്കായി സാധാരണക്കാര്‍ കയറി ചെല്ലാന്‍ ഭയപ്പെട്ടിരുന്ന കാലത്ത് അവര്‍ക്കൊപ്പം നിന്ന് കൊപ്പല്‍ അബ്ദുല്ല ആവശ്യങ്ങള്‍ നേടി കൊടുത്തുവെന്നും സാധാരണക്കാരന്റെ പ്രയാസങ്ങള്‍ക്കും വേദനകള്‍ക്കുമൊപ്പം കൊപ്പല്‍ സഞ്ചരിച്ചുവെന്നും എം.എ. ലത്തീഫ് കൂട്ടിച്ചേര്‍ത്തു.

എ.എസ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. മാധ്യമപ്രവര്‍ത്തകന്‍ ടി.എ ഷാഫി, ഹമീദ് കോളിയടുക്കം, അഷറഫലി ചേരങ്കൈ, ഹമീദ് ചേരങ്കൈ, നാസര്‍ ചെര്‍ക്കളം, ഉസ്മാന്‍ കടവത്ത്, എരിയാല്‍ ഷരീഫ്, കെ.എച്ച് മുഹമ്മദ് കുഞ്ഞി, ഹസൈനാര്‍ തോട്ടുംഭാഗം, എന്‍.എം അബ്ദുല്ല, യൂനുസ് തളങ്കര, ഹമീദ് ബദിയഡുക്ക പ്രസംഗിച്ചു. സി.എല്‍ ഹമീദ് സ്വാഗതവും ഷാഫി തെരുവത്ത് നന്ദിയും പറഞ്ഞു. ചടങ്ങില്‍ കൊപ്പല്‍ അബ്ദുല്ലയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സംബന്ധിച്ചു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it