നിറഞ്ഞ സദസ് സാക്ഷി; അസ്ഹറുദ്ദീനും ശ്രീഹരി എസ്. നായര്‍ക്കും തളങ്കര ഹസ്സന്‍കുട്ടി ഫൗണ്ടേഷന്‍ അനുമോദനം

മുഹമ്മദ് അസ്ഹറുദ്ദീനെ തളങ്കര ഹസ്സന്‍ കുട്ടി ഫൗണ്ടേഷന് വേണ്ടി തളങ്കര അഷ്‌റഫ് പൊന്നാടയണിയിച്ച് ആദരിക്കുന്നു
കാസര്‍കോട്: ചരിത്രത്തിലാദ്യമായി കേരള രഞ്ജി ടീം ഫൈനലിലേക്ക് എത്തിയ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് കേരളത്തിന്റെ അഭിമാനതാരമായി ഉയര്‍ന്ന മുഹമ്മദ് അസ്ഹറുദ്ദീനും ടീമില്‍ അംഗമായിരുന്ന ശ്രീഹരി എസ്. നായര്‍ക്കും തളങ്കര ഹസ്സന്‍ കുട്ടി ഫൗണ്ടേഷന്‍ ഹോട്ടല്‍ സിറ്റി ടവറില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങ് കാസര്‍കോടിന്റെ പരിഛേദമെന്ന് വിശേഷിപ്പിക്കാവുന്ന മനോഹരമായ ഒരു സദസിന്റെ സാന്നിധ്യം കൊണ്ട് ഊഷ്മളമായി. തളങ്കര അഷ്‌റഫ് അസ്ഹറുദ്ദീനെയും ശ്രീഹരി എസ്. നായരെയും പൊന്നാടയണിയിച്ചു. താന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതിന് കാരണം ജന്മനാടും കൂട്ടുകാരും പകര്‍ന്ന് തന്ന കരുത്തും ബലവുമാണെന്ന് മറുപടി പ്രസംഗത്തില്‍ അസ്ഹറുദ്ദീന്‍ പറഞ്ഞു. തളങ്കര അഷ്‌റഫ് അധ്യക്ഷത വഹിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാഹിന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, മുനിസിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. തളങ്കര അബ്ദുല്‍ ഖാദര്‍, എ.എം കടവത്ത്, കെ.എം അബ്ദുല്‍ റഹ്മാന്‍, എ.എസ് മുഹമ്മദ്കുഞ്ഞി, ബി.കെ അബ്ദുല്‍ ഖാദര്‍, ടി.എ ഷാഫി, അമീര്‍ പള്ളിയാന്‍ സംസാരിച്ചു. തളങ്കര അജ്മല്‍ നന്ദി പറഞ്ഞു.
ശ്രീഹരി എസ്. നായരെ തളങ്കര ഹസ്സന്‍ കുട്ടി ഫൗണ്ടേഷന് വേണ്ടി തളങ്കര അഷ്‌റഫ് പൊന്നാടയണിയിച്ച് ആദരിക്കുന്നു