വിശ്വാസിയുടെ ജീവിതം സഹജീവികളുടെ ക്ഷേമത്തിന് വേണ്ടിയുള്ളതാവണം-അബ്ദുസമദ് പൂക്കോട്ടൂര്‍

കാസര്‍കോട്: തിന്മകള്‍ക്കെതിരെ ശബ്ദിക്കാതെയും നന്മകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാതെയും സ്വന്തം കാര്യത്തിന് വേണ്ടി മാത്രം ജീവിക്കുന്നവരെ ഇസ്ലാം മതം പ്രോത്സാഹിപ്പിക്കുന്നില്ലെന്നും സഹജീവികളുടെ ക്ഷേമത്തിന് വേണ്ടിയുള്ള ജീവിതമായിരിക്കണം വിശ്വാസിയുടെതെന്നും എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. ഇമേജ് കാസര്‍കോട് ഘടകം തളങ്കര മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമിയില്‍ സംഘടിപ്പിച്ച 'മഹല്ല് സംവിധാനം-നമുക്ക് ചെയ്യാനുള്ളത്' ശില്‍പ്പശാലയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മഹലിന്റെയും മഹല്ലത്തുകാരുടെയും ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കോട് സംയുക്ത ജമാഅത്ത് ജന.സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ഇമേജ് കാസര്‍കോട് ഘടകം ചെയര്‍മാന്‍ അബ്ദുറസാഖ് അബ്‌റാറി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ സ്വാഗതം പറഞ്ഞു. സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, ടി.എ. ഷാഫി, റിട്ട. ഡി.വൈ.എസ്.പി അബ്ദു റഹീം സി.എ., മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി പ്രിന്‍സിപ്പള്‍ അബ്ദുല്‍ ബാരി ഹുദവി പ്രസംഗിച്ചു. മുഹമ്മദ് അജ്മല്‍ നന്ദി പറഞ്ഞു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it