വിദ്യാഭ്യാസ പുരോഗതിയിലൂടെ പ്രാദേശിക ശാക്തീകരണം സാധ്യമാകും- മന്ത്രി എം.ബി. രാജേഷ്
മൊഗ്രാല്‍: പ്രാദേശിക ശാക്തീകരണത്തിനുള്ള ഏറ്റവും വലിയ ഉപാധി വിദ്യാഭ്യാസ പുരോഗതിയാണെന്നും പ്രബുദ്ധതയിലേക്കും തിരിച്ചറിവിലേക്കും നയിക്കുന്നത് വിദ്യയാണെന്നും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. എ.കെ.എം.അഷ്റഫ് എം.എല്‍.എ ആവിഷ്‌കരിച്ച വിദ്യാഭ്യാസ വികസന പരിപാടി മൈല്‍സ് എന്റെ സ്‌കൂളിലേക്ക് പരിപാടി മൊഗ്രാല്‍ ഗവ. വി.എച്ച്.എസ്.എസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ രംഗത്ത് കേരളം ലോകത്തിന് മാതൃകയാണ്. സമ്പൂര്‍ണ വിദ്യാലയ പ്രവേശനം ഇന്ന് കേരളത്തില്‍ സാധ്യമാകുന്നുണ്ട്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വന്നതോടെ കേരളം വിദ്യാഭ്യാസ പുരോഗതിയുടെ ചവിട്ടുപടി […]

മൊഗ്രാല്‍: പ്രാദേശിക ശാക്തീകരണത്തിനുള്ള ഏറ്റവും വലിയ ഉപാധി വിദ്യാഭ്യാസ പുരോഗതിയാണെന്നും പ്രബുദ്ധതയിലേക്കും തിരിച്ചറിവിലേക്കും നയിക്കുന്നത് വിദ്യയാണെന്നും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. എ.കെ.എം.അഷ്റഫ് എം.എല്‍.എ ആവിഷ്‌കരിച്ച വിദ്യാഭ്യാസ വികസന പരിപാടി മൈല്‍സ് എന്റെ സ്‌കൂളിലേക്ക് പരിപാടി മൊഗ്രാല്‍ ഗവ. വി.എച്ച്.എസ്.എസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ രംഗത്ത് കേരളം ലോകത്തിന് മാതൃകയാണ്. സമ്പൂര്‍ണ വിദ്യാലയ പ്രവേശനം ഇന്ന് കേരളത്തില്‍ സാധ്യമാകുന്നുണ്ട്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വന്നതോടെ കേരളം വിദ്യാഭ്യാസ പുരോഗതിയുടെ ചവിട്ടുപടി കയറിയെന്ന് തന്റെ വിദ്യാലയ കാലത്തെ ഓര്‍മകള്‍ പങ്കുവെച്ചു കൊണ്ട് മന്ത്രി പറഞ്ഞു. നല്ല കെട്ടിടം, അടിസ്ഥാന സൗകര്യങ്ങള്‍, ഗുണമേന്മയുള്ള വിദ്യാഭ്യാസം ഇവയൊക്കെയും ഈ യജ്ഞത്തിന്റെ ഭാഗമായി വന്നപ്പോള്‍ ലക്ഷക്കണക്കിന് കുട്ടികള്‍ സര്‍ക്കാര്‍ എയ്ഡഡ് മേഖലയിലേക്ക് എത്തി. കേരളത്തില്‍ ഇന്നിപ്പോള്‍ കുട്ടികള്‍ നേരിടുന്ന വലിയ ഭീഷണി മയക്കു മരുന്നാണ്. അതിനെതിരായ പോരാട്ടത്തില്‍ ആണ് നാമിപ്പോള്‍ ഉള്ളത്. കാസര്‍കോടിന്റെ അതിര്‍ത്തി പ്രദേശമായ മഞ്ചേശ്വരത്ത് നിന്നും ഉന്നത വിദ്യാഭ്യാസത്തിന് മംഗളൂരുവിനെ പോലുള്ള നഗരങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയില്‍ നിന്നും മാറ്റമുണ്ടാക്കാന്‍ എന്റെ സ്‌കൂളിലേക്ക് എന്ന മഞ്ചേശ്വരം മണ്ഡല വിദ്യാഭ്യാസ വികസന പരിപാടി കൊണ്ട് സാധ്യമാകണമെന്നും മന്ത്രി പറഞ്ഞു.
എം.കെ.എം.അഷ്റഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍, കാസര്‍കോട് എ.എസ്.പി. മുഹമ്മദ് നദിമുദ്ധീന്‍ എന്നിവര്‍ മുഖ്യാതിഥികളായി. കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസഫ്, വൈസ് പ്രസിഡന്റ് നാസര്‍ മൊഗ്രാല്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ജമീല സിദ്ദീഖ്, ഗോള്‍ഡന്‍ റഹ്‌മാന്‍, കമലാക്ഷി, നാരായണ നായിക്ക്, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അഷ്‌റഫ് കര്‍ള, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സീനത്ത് നസീര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ റിയാസ് മൊഗ്രാല്‍, ഡി.ഡി.ഇ കെ.വി.പുഷ്പ, ഡി.ഇ.ഒ. നന്ദികേഷന്‍, കുമ്പള എ.ഇ.ഒ യതീഷ് കുമാര്‍ റൈ, മഞ്ചേശ്വരം എ.ഇ.ഒ വി.ദിനേശ്, വി.എച്ച്.എസ്.ഇ അസിസ്റ്റന്റ് ഡയറക്ടര്‍ ഉദയകുമാരി, ഐ.എ.എം ജനറല്‍ മാനേജര്‍ അഷ്ഫീന അഷ്‌റഫ്, എസ്.എം.സി ചെയര്‍മാന്‍ സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍ എന്നിവര്‍ സംസാരിച്ചു. ജി.വി.എച്ച്.എസ്.സ് മൊഗ്രാല്‍ പി.ടി.എ പ്രസിഡന്റ് എ.എം.സിദ്ധീഖ് റഹ്‌മാന്‍ സ്വാഗതവും പ്രധാന അദ്ധ്യാപിക കെ.ടി. സ്മിത നന്ദിയും പറഞ്ഞു.