മറ്റൊരു ജാതിയില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതിനെ എതിര്‍ത്ത പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

മംഗളൂരു: മറ്റൊരു ജാതിയില്‍ പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതിനെ എതിര്‍ത്ത പിതാവിനെ മകന്‍ മരക്കഷണം കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. ബെല്‍ത്തങ്ങാടി ഗര്‍ദാഡി ഗ്രാമത്തിലെ മുണ്ട്കോട്ട് സ്വദേശി ശ്രീധര്‍ പൂജാരിയെ(55)യാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് പ്രതിയായ മകന്‍ ഹരീഷ് പൂജാരി(27)യെ അറസ്റ്റ് ചെയ്തു. ഹരീഷ് ബംഗളൂരുവില്‍ നിര്‍മാണത്തൊഴിലാളിയായി ജോലി ചെയ്യുന്ന കാലത്ത് മറ്റൊരു ജാതിയില്‍പെട്ട ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ഹരീഷ് അടുത്തിടെ തിരിച്ചെത്തി ജന്മനാട്ടില്‍ താമസമാരംഭിച്ചു. ഇതിനിടെ പ്രണയിച്ച പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്ന കാര്യം ഹരീഷ് […]

മംഗളൂരു: മറ്റൊരു ജാതിയില്‍ പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതിനെ എതിര്‍ത്ത പിതാവിനെ മകന്‍ മരക്കഷണം കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. ബെല്‍ത്തങ്ങാടി ഗര്‍ദാഡി ഗ്രാമത്തിലെ മുണ്ട്കോട്ട് സ്വദേശി ശ്രീധര്‍ പൂജാരിയെ(55)യാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് പ്രതിയായ മകന്‍ ഹരീഷ് പൂജാരി(27)യെ അറസ്റ്റ് ചെയ്തു. ഹരീഷ് ബംഗളൂരുവില്‍ നിര്‍മാണത്തൊഴിലാളിയായി ജോലി ചെയ്യുന്ന കാലത്ത് മറ്റൊരു ജാതിയില്‍പെട്ട ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ഹരീഷ് അടുത്തിടെ തിരിച്ചെത്തി ജന്മനാട്ടില്‍ താമസമാരംഭിച്ചു. ഇതിനിടെ പ്രണയിച്ച പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്ന കാര്യം ഹരീഷ് വീട്ടില്‍ അറിയിച്ചെങ്കിലും പിതാവ് ശ്രീധര്‍ പൂജാരി എതിര്‍ത്തു. തിങ്കളാഴ്ച വൈകിട്ട് അമിതമായി മദ്യപിച്ച് വീട്ടിലെത്തിയ ഹരീഷ് ഇതേ ചൊല്ലി പിതാവുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് മരക്കഷണം കൊണ്ട് ശ്രീധറിന്റെ തലക്കടിക്കുകയായിരുന്നു. തലയില്‍ നിന്ന് രക്തം വാര്‍ന്ന് ശ്രീധര്‍ പൂജാരി തല്‍ക്ഷണം മരിച്ചു. ബെല്‍ത്തങ്ങാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സന്ദേശ് പി.ജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കൊല നടന്ന സ്ഥലത്തെത്തി അന്വേഷണം നടത്തി. തുടര്‍ന്ന് കേസെടുക്കുകയും പ്രതി അറസ്റ്റിലാവുകയുമായിരുന്നു.

Related Articles
Next Story
Share it