ബേക്കല്‍ ബീച്ച് ഫെസ്റ്റിവലിനെ വരവേല്‍ക്കാന്‍ തയ്യാറെടുത്ത് റെഡ് മൂണ്‍ ബീച്ച് പാര്‍ക്ക്

ബേക്കല്‍: ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന് കൊടി ഉയരാന്‍ ഇനി പത്ത് നാള്‍ മാത്രം. രണ്ടാം സ്റ്റേജ് സജ്ജമാക്കുന്ന റെഡ് മൂണ്‍ ബീച്ച് പാര്‍ക്കില്‍ സന്ദര്‍ശകരെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയാണ്. ഇത്തവണ ബീച്ച് ഫെസ്റ്റിവലിലേക്ക് വരാന്‍ ബേക്കല്‍ ബീച്ച് പാര്‍ക്കിലും റെഡ് മൂണ്‍ ബീച്ച് പാര്‍ക്കിലുമായി അഞ്ച് പ്രവേശന മാര്‍ഗ്ഗങ്ങളാണ് ഒരുക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. എല്ലാ പ്രവേശന കവാടത്തിലും ടിക്കറ്റ് വാങ്ങാനുള്ള സൗകര്യം കൂടി ഉണ്ടായിരിക്കും.ബീച്ച് ഫെസ്റ്റിവലില്‍ വന്‍ ജനപ്രവാഹം പ്രതീക്ഷിക്കുന്നതിനാല്‍ റെഡ് മൂണ്‍ ബീച്ചിലും സന്ദര്‍ശകര്‍ക്കായി പുതുമയുള്ള […]

ബേക്കല്‍: ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന് കൊടി ഉയരാന്‍ ഇനി പത്ത് നാള്‍ മാത്രം. രണ്ടാം സ്റ്റേജ് സജ്ജമാക്കുന്ന റെഡ് മൂണ്‍ ബീച്ച് പാര്‍ക്കില്‍ സന്ദര്‍ശകരെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയാണ്. ഇത്തവണ ബീച്ച് ഫെസ്റ്റിവലിലേക്ക് വരാന്‍ ബേക്കല്‍ ബീച്ച് പാര്‍ക്കിലും റെഡ് മൂണ്‍ ബീച്ച് പാര്‍ക്കിലുമായി അഞ്ച് പ്രവേശന മാര്‍ഗ്ഗങ്ങളാണ് ഒരുക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. എല്ലാ പ്രവേശന കവാടത്തിലും ടിക്കറ്റ് വാങ്ങാനുള്ള സൗകര്യം കൂടി ഉണ്ടായിരിക്കും.
ബീച്ച് ഫെസ്റ്റിവലില്‍ വന്‍ ജനപ്രവാഹം പ്രതീക്ഷിക്കുന്നതിനാല്‍ റെഡ് മൂണ്‍ ബീച്ചിലും സന്ദര്‍ശകര്‍ക്കായി പുതുമയുള്ള അമ്യൂസ്‌മെന്റ് റൈഡുകളും വിവിധ ഭക്ഷണ സ്റ്റാളുകളും അധികമായി ഒരുക്കി വരികയാണ്.
നിലവില്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക്, അമ്യൂസ് മെന്റ് റൈഡ്, വാട്ടര്‍ സ്‌പോര്‍ട്‌സായ സ്പീഡ് ബോട്ട്, ജസ്‌കീ എന്നിവയും ബി.ആര്‍.ഡി.സിയുടെ റെഡ് മൂണ്‍ ബീച്ച് പാര്‍ക്കില്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്.
പത്ത് ദിവസത്തെ ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി ഭക്ഷണ സ്റ്റാളുകളും മറ്റ് ഉല്‍പന്നങ്ങള്‍ക്കായുള്ള സ്റ്റാളുകളും നല്‍കി വരുന്നുണ്ട്. സ്റ്റാള്‍ ആവശ്യമുള്ളവര്‍ക്ക് റെഡ് മൂണ്‍ ബീച്ച് ഓഫീസുമായി ബന്ധപ്പെടാവുന്നതാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Related Articles
Next Story
Share it