ലീഗ് നേതാക്കള്‍ക്കും എം.എല്‍.എമാര്‍ക്കും ദുബായില്‍ സ്വീകരണം മാര്‍ച്ച് 3ന്

ദുബായ്: സന്ദര്‍ശനാര്‍ത്ഥം ദുബായില്‍ എത്തിയ മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍, ട്രഷര്‍ മാഹിന്‍ കല്ലട്ര, കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന്, മഞ്ചേശ്വരം എം. എല്‍.എ എ.കെ.എം അഷ്റഫ്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ അഷ്റഫ് എടനീര്‍ എന്നിവര്‍ക്ക് ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി നല്‍കുന്ന സ്വീകരണം-ഇഹ്തിഫ 2022- മാര്‍ച്ച് 3ന് രാത്രി 9 മണിക്ക് ദുബായ് ദേര പേള്‍ ഗ്രീക്ക് ഹോട്ടലില്‍ നടക്കും. […]

ദുബായ്: സന്ദര്‍ശനാര്‍ത്ഥം ദുബായില്‍ എത്തിയ മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍, ട്രഷര്‍ മാഹിന്‍ കല്ലട്ര, കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന്, മഞ്ചേശ്വരം എം. എല്‍.എ എ.കെ.എം അഷ്റഫ്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ അഷ്റഫ് എടനീര്‍ എന്നിവര്‍ക്ക് ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി നല്‍കുന്ന സ്വീകരണം-ഇഹ്തിഫ 2022- മാര്‍ച്ച് 3ന് രാത്രി 9 മണിക്ക് ദുബായ് ദേര പേള്‍ ഗ്രീക്ക് ഹോട്ടലില്‍ നടക്കും. കെ.എം.സി.സി നേതാവ് യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്യും. സംസ്ഥാന, ജില്ലാ, മണ്ഡലം, പഞ്ചായത്ത്, മുന്‍സിപ്പല്‍ നേതാക്കള്‍ സംബന്ധിക്കും.
പ്രസിഡണ്ട് ഫൈസല്‍ പട്ടേല്‍ അധ്യക്ഷത വഹിച്ചു. സുബൈര്‍ അബ്ദുല്ല, മുനീഫ് ബദിയടുക്ക, അബ്ദുല്ല ബെളിഞ്ചം, ഹനീഫ് കാറഡുക്ക, കരീം എ.കെ, സെക്രട്ടറിമാരായ ഷാഫി ചെര്‍ക്കളം, റഹ്‌മാന്‍ പടിഞ്ഞാര്‍, ഹമീദ് എം.എസ്, ഉപ്പി കല്ലങ്കൈ, സഫ്വാന്‍ അണങ്കൂര്‍, സുഹൈല്‍ കോപ്പ സംസാരിച്ചു. ആക്ടിങ് ജനറല്‍ സെക്രട്ടറി സിദ്ദിഖ് ചൗക്കി സ്വാഗതവും ട്രഷറര്‍ സത്താര്‍ ആലംപാടി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it