രാധാകൃഷ്ണ ഉളിയത്തടുക്കക്കും രവീന്ദ്രന്‍ പാടിക്കും ദ്രാവിഡ ഭാഷാ പുരസ്‌കാരം സമ്മാനിച്ചു

ചെറുപുഴ: നവപുരം ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ ചെറുശ്ശേരി കലാ സാഹിത്യസഭ ഏര്‍പ്പെടുത്തിയ ദ്രാവിഡ ഭാഷാ പുരസ്‌കാരങ്ങള്‍ക്ക് തിരഞ്ഞെടുക്കപ്പെട്ട കന്നട സാഹിത്യകാരനായ രാധാകൃഷ്ണ ഉളിയത്തടുക്കയ്ക്കും മലയാള സാഹിത്യകാരനായ രവീന്ദ്രന്‍ പാടിക്കും നവപുരം ദേവാലയോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. മലയാളം എഴുത്തുകാരനും കന്നട ഭാഷാഗ്രന്ധങ്ങളുടെ വിവര്‍ത്തകനുമായ പയ്യന്നൂര്‍ കുഞ്ഞിരാമനും ഗ്രന്ഥകാരനും നവപുരം ദേവാലയ സ്ഥാപകനുമായ പ്രാപ്പോയില്‍ നാരായണനും ചേര്‍ന്നാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്.കന്നട ഭാഷയില്‍ 21 ഗ്രന്ഥങ്ങള്‍ രചിച്ച രാധാകൃഷ്ണയുടെ രചനകള്‍ ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റി ബിരുദ കോഴ്‌സുകളിലും കേരള സര്‍ക്കാര്‍ കന്നട […]

ചെറുപുഴ: നവപുരം ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ ചെറുശ്ശേരി കലാ സാഹിത്യസഭ ഏര്‍പ്പെടുത്തിയ ദ്രാവിഡ ഭാഷാ പുരസ്‌കാരങ്ങള്‍ക്ക് തിരഞ്ഞെടുക്കപ്പെട്ട കന്നട സാഹിത്യകാരനായ രാധാകൃഷ്ണ ഉളിയത്തടുക്കയ്ക്കും മലയാള സാഹിത്യകാരനായ രവീന്ദ്രന്‍ പാടിക്കും നവപുരം ദേവാലയോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. മലയാളം എഴുത്തുകാരനും കന്നട ഭാഷാഗ്രന്ധങ്ങളുടെ വിവര്‍ത്തകനുമായ പയ്യന്നൂര്‍ കുഞ്ഞിരാമനും ഗ്രന്ഥകാരനും നവപുരം ദേവാലയ സ്ഥാപകനുമായ പ്രാപ്പോയില്‍ നാരായണനും ചേര്‍ന്നാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്.
കന്നട ഭാഷയില്‍ 21 ഗ്രന്ഥങ്ങള്‍ രചിച്ച രാധാകൃഷ്ണയുടെ രചനകള്‍ ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റി ബിരുദ കോഴ്‌സുകളിലും കേരള സര്‍ക്കാര്‍ കന്നട മീഡിയം ഒമ്പതാം ക്ലാസിലും പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിരവധി ഭാരതീയ ഭാഷകളില്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകനും ഭാഷാഗവേഷകനും കവിയുമായ രവീന്ദ്രന്‍ പാടി 13 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലാ ഭരണകൂടത്തിന്റെയും കര്‍ണാടക ചുടുക്കു സാഹിത്യ പരിഷത്തിന്റെയും പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Related Articles
Next Story
Share it