ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍; റയലും ലിവര്‍പൂളും നേര്‍ക്കുനേര്‍

മാഡ്രിഡ്: ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ റയല്‍ മാഡ്രിഡും ലിവര്‍പൂളും ഇന്ന് നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. പ്രീമിയര്‍ ലീഗില്‍ മോശം ഫോമിലുള്ള ലിവര്‍പൂളിന്റെ ഈ സീസണിലെ ആകെ പ്രതീക്ഷയാണ് ചാംപ്യന്‍സ് ലീഗ്. ലീഗില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് അവര്‍. കഴിഞ്ഞ മത്സരത്തില്‍ ആഴ്സണലിനെതിരെ മികച്ച തിരിച്ചുവരവ് നടത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് റയലിനെ നേരിടുന്നത്. അതേസമയം സ്പാനിഷ് ലീഗില്‍ മികച്ച ഫോമിലാണ് റയല്‍ മാഡ്രിഡ്. കരീം ബെന്‍സേമ മിന്നും ഫോമിലാണ്. പരിക്കേറ്റ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് കളിക്കില്ല. അതിനിടെ മറ്റൊരു റയല്‍ […]

മാഡ്രിഡ്: ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ റയല്‍ മാഡ്രിഡും ലിവര്‍പൂളും ഇന്ന് നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. പ്രീമിയര്‍ ലീഗില്‍ മോശം ഫോമിലുള്ള ലിവര്‍പൂളിന്റെ ഈ സീസണിലെ ആകെ പ്രതീക്ഷയാണ് ചാംപ്യന്‍സ് ലീഗ്. ലീഗില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് അവര്‍. കഴിഞ്ഞ മത്സരത്തില്‍ ആഴ്സണലിനെതിരെ മികച്ച തിരിച്ചുവരവ് നടത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് റയലിനെ നേരിടുന്നത്.

അതേസമയം സ്പാനിഷ് ലീഗില്‍ മികച്ച ഫോമിലാണ് റയല്‍ മാഡ്രിഡ്. കരീം ബെന്‍സേമ മിന്നും ഫോമിലാണ്. പരിക്കേറ്റ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് കളിക്കില്ല. അതിനിടെ മറ്റൊരു റയല്‍ താരമായ റാഫേല്‍ വരാനെയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടില്‍ രാത്രി 12.30നാണ് മത്സരം. 2018ലെ ചാംപ്യന്‍സ് ലീഗ് ഫൈനലിന്റെ തനിയാവര്‍ത്തനമാണ് ഇന്നത്തെ ക്വാര്‍ട്ടര്‍.

Related Articles
Next Story
Share it