നിയസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ജസ്റ്റീസ് കമാല്‍ പാഷ, എറണാകുളം ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തില്‍ ജനവിധി തേടും
കൊച്ചി: വരാനിരിക്കുന്ന നിയസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി മുന്‍ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കമാല്‍ പാഷ. എറണാകുളം ജില്ലയിലെ ഏതെങ്കിലും സീറ്റില്‍ യുഡിഎഫ് ടിക്കറ്റില്‍ മത്സരിക്കുമെന്നാണ് സൂചന. നിയമസഭയിലേയ്ക്കു മത്സരിക്കുന്ന കാര്യം ആലോചനയില്‍ ഉണ്ടെന്ന് പറഞ്ഞ അദ്ദേഹം എറണാകുളത്തുനിന്നു മത്സരിക്കുന്നത് ആലോചിക്കുമെന്നും വ്യക്തമാക്കി. നേരത്തെ പുനലൂരില്‍ മത്സരിക്കാന്‍ യുഡിഎഫ് കമാല്‍ പാഷയെ സമീപിച്ചിരുന്നു. തനിക്കു സ്വാധീനമുള്ള സ്ഥലമാണ് പുനലൂര്‍. അത് കണക്കിലെടുത്താകും തന്നെ അവിടെ മത്സരിപ്പിക്കുന്നതിനു യുഡിഎഫില്‍ ചിലര്‍ സമീപിച്ചത്. ഇപ്പോള്‍ എറണാകുളത്ത് നിന്ന് മറ്റൊരു സ്ഥലത്തു […]

കൊച്ചി: വരാനിരിക്കുന്ന നിയസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി മുന്‍ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കമാല്‍ പാഷ. എറണാകുളം ജില്ലയിലെ ഏതെങ്കിലും സീറ്റില്‍ യുഡിഎഫ് ടിക്കറ്റില്‍ മത്സരിക്കുമെന്നാണ് സൂചന. നിയമസഭയിലേയ്ക്കു മത്സരിക്കുന്ന കാര്യം ആലോചനയില്‍ ഉണ്ടെന്ന് പറഞ്ഞ അദ്ദേഹം എറണാകുളത്തുനിന്നു മത്സരിക്കുന്നത് ആലോചിക്കുമെന്നും വ്യക്തമാക്കി. നേരത്തെ പുനലൂരില്‍ മത്സരിക്കാന്‍ യുഡിഎഫ് കമാല്‍ പാഷയെ സമീപിച്ചിരുന്നു.
തനിക്കു സ്വാധീനമുള്ള സ്ഥലമാണ് പുനലൂര്‍. അത് കണക്കിലെടുത്താകും തന്നെ അവിടെ മത്സരിപ്പിക്കുന്നതിനു യുഡിഎഫില്‍ ചിലര്‍ സമീപിച്ചത്. ഇപ്പോള്‍ എറണാകുളത്ത് നിന്ന് മറ്റൊരു സ്ഥലത്തു സ്ഥിരതാമസമാക്കാന്‍ കഴിയാത്തതിനാല്‍ ആണ് അത് നിരസിച്ചത്. എറണാകുളം ജില്ലയില്‍ താന്‍ താമസിക്കുന്ന സ്ഥലത്തോ അല്ലെങ്കില്‍ ജില്ലയിലെ മറ്റേതെങ്കിലും മണ്ഡലത്തിലോ മത്സരിക്കാന്‍ തയ്യാറാണെന്ന് താന്‍ നേതാക്കളെ അറിയിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.
താന്‍ എംഎല്‍എ ആയാല്‍ അഴിമതി കാണിക്കില്ലെന്നും ജനങ്ങളുടെ കൈയ്യില്‍ നിന്ന് പിടിച്ച് വാങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. ജീവിക്കാനുള്ള പണവും സൗകര്യവും, കിടപ്പാടവും തനിക്ക് ഉണ്ട്. അത് കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ് അതിനാല്‍ മറ്റുള്ളവരുടെ കൈയില്‍ നിന്ന് പിടിച്ചുവാങ്ങേണ്ട ആവശ്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.