തിരുവോണാഘോഷത്തിന് നാടൊരുങ്ങി; ഉത്രാടപ്പാച്ചിലില്‍ വന്‍ തിരക്ക്

കാഞ്ഞങ്ങാട്: കോവിഡ് വ്യാപനത്തിനിടയിലും ഇളവുകള്‍ ലഭിച്ചതിനാല്‍ ഇത്തവണ ഓണവിപണി സജീവം. ഇന്ന് ഉത്രാടവും നാളെ തിരുവോണവുമാണ്. ഇന്ന് തിരുവോണം ആഘോഷിക്കുന്നതിനുള്ള സാധനങ്ങള്‍ വാങ്ങുന്നവരുടെ തിരക്കാണ് നഗരങ്ങളില്‍ അനുഭവപ്പെടുന്നത്. കാഞ്ഞങ്ങാട് നഗരത്തില്‍ ഇന്നലെയും ഇന്നും വലിയ ജനത്തിരക്കുണ്ട്. കാസര്‍കോട് നഗരത്തിലും ജില്ലയിലെ മറ്റ് നഗരഭാഗങ്ങളിലും ഓണവിപണി സജീവമാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിരുവോണത്തെ വരവേല്‍ക്കുന്നതിനുള്ള ഒരുക്കത്തിലാണ് നാട്. തിരുവോണത്തിന് മുന്നോടിയായി സാധനങ്ങള്‍ ഒരുക്കുന്നതിനുള്ള ഉത്രാടപ്പാച്ചില്‍ തിരക്ക് വര്‍ധിക്കാന്‍ കാരണമാണ്. തിരക്കുകള്‍ക്കനുസരിച്ച് നഗരങ്ങളില്‍ ഗതാഗതക്കുരുക്കും വര്‍ധിക്കുന്നുണ്ട്. വസ്ത്രക്കടകളിലും പൂക്കടകളിലും ഗൃഹോപകരണങ്ങള്‍ […]

കാഞ്ഞങ്ങാട്: കോവിഡ് വ്യാപനത്തിനിടയിലും ഇളവുകള്‍ ലഭിച്ചതിനാല്‍ ഇത്തവണ ഓണവിപണി സജീവം. ഇന്ന് ഉത്രാടവും നാളെ തിരുവോണവുമാണ്. ഇന്ന് തിരുവോണം ആഘോഷിക്കുന്നതിനുള്ള സാധനങ്ങള്‍ വാങ്ങുന്നവരുടെ തിരക്കാണ് നഗരങ്ങളില്‍ അനുഭവപ്പെടുന്നത്. കാഞ്ഞങ്ങാട് നഗരത്തില്‍ ഇന്നലെയും ഇന്നും വലിയ ജനത്തിരക്കുണ്ട്. കാസര്‍കോട് നഗരത്തിലും ജില്ലയിലെ മറ്റ് നഗരഭാഗങ്ങളിലും ഓണവിപണി സജീവമാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിരുവോണത്തെ വരവേല്‍ക്കുന്നതിനുള്ള ഒരുക്കത്തിലാണ് നാട്. തിരുവോണത്തിന് മുന്നോടിയായി സാധനങ്ങള്‍ ഒരുക്കുന്നതിനുള്ള ഉത്രാടപ്പാച്ചില്‍ തിരക്ക് വര്‍ധിക്കാന്‍ കാരണമാണ്. തിരക്കുകള്‍ക്കനുസരിച്ച് നഗരങ്ങളില്‍ ഗതാഗതക്കുരുക്കും വര്‍ധിക്കുന്നുണ്ട്. വസ്ത്രക്കടകളിലും പൂക്കടകളിലും ഗൃഹോപകരണങ്ങള്‍ വില്‍ക്കുന്ന കടകളിലും ഇന്ന് അഭൂതപൂര്‍വമായ തിരക്കുണ്ട്. ലൈസന്‍സുള്ള വഴിയോരക്കച്ചവടക്കാരും നഗരങ്ങളില്‍ സജീവമാണ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഓണത്തിരക്കുള്ളത് കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍ നഗരങ്ങളിലാണ്. ഓണാഘോഷത്തിന്റെ ഭാഗമായി ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ടണ്‍കണക്കിന് പച്ചക്കറിയാണ് ജില്ലയിലെത്തിയത്.

Related Articles
Next Story
Share it