ട്വന്റി 20യില്‍ വമ്പന്‍ പരീക്ഷണത്തിനൊരുങ്ങി രോഹിതും ദ്രാവിഡും; ഓപണിംഗില്‍ ലെഫ്റ്റ്-റൈറ്റ് കോമ്പിനേഷന്‍, കെ എല്‍ രാഹുല്‍ മധ്യനിരയിലേക്കിറങ്ങും; ആറാം ബൗളര്‍ റോളില്‍ വെങ്കടേഷ് അയ്യരെ സ്ഥിരമാക്കാനും തീരുമാനം
മുംബൈ: ട്വന്റി 20 ക്രിക്കറ്റില്‍ വമ്പന്‍ പരീക്ഷണങ്ങള്‍ക്കൊരുങ്ങി പുതിയ ക്യാപ്റ്റനും പുതിയ കോച്ചു. ടീം ഘടനയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് രോഹിത് ശര്‍മയും രാഹുല്‍ ദ്രാവിഡും ശ്രമിക്കുന്നത്. ഓപ്പണിങ് കൂട്ടുകെട്ടില്‍ ഇടത്-വലത് കോംബിനേഷന്‍ നടപ്പിലാക്കാനാണ് പ്രധാന ആലോചന. ഇടംകൈയ്യന്‍ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷനെ ഓപണറാക്കാനാണ് ധാരണം. അങ്ങനെ വരുമ്പോള്‍ നിലവിലെ ഓപണറും വൈസ് ക്യാപ്റ്റനുമായ കെ എല്‍ രാഹുല്‍ മധ്യനിരയിലേക്കിറങ്ങേണ്ടിവരും. ന്യൂസിലാന്‍ഡിനെതിരായ പരമ്പര തൂത്തുവാരിയതിന് പിന്നാലെയാണ് ടീമില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനെ കുറിച്ച് മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും നായകന്‍ […]

മുംബൈ: ട്വന്റി 20 ക്രിക്കറ്റില്‍ വമ്പന്‍ പരീക്ഷണങ്ങള്‍ക്കൊരുങ്ങി പുതിയ ക്യാപ്റ്റനും പുതിയ കോച്ചു. ടീം ഘടനയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് രോഹിത് ശര്‍മയും രാഹുല്‍ ദ്രാവിഡും ശ്രമിക്കുന്നത്. ഓപ്പണിങ് കൂട്ടുകെട്ടില്‍ ഇടത്-വലത് കോംബിനേഷന്‍ നടപ്പിലാക്കാനാണ് പ്രധാന ആലോചന. ഇടംകൈയ്യന്‍ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷനെ ഓപണറാക്കാനാണ് ധാരണം. അങ്ങനെ വരുമ്പോള്‍ നിലവിലെ ഓപണറും വൈസ് ക്യാപ്റ്റനുമായ കെ എല്‍ രാഹുല്‍ മധ്യനിരയിലേക്കിറങ്ങേണ്ടിവരും.
ന്യൂസിലാന്‍ഡിനെതിരായ പരമ്പര തൂത്തുവാരിയതിന് പിന്നാലെയാണ് ടീമില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനെ കുറിച്ച് മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും നായകന്‍ രോഹിത് ശര്‍മയും ആലോചിക്കുന്നത്. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ട്വന്റി 20 യില്‍ രോഹിത്തിനൊപ്പം ഇഷാന്‍ കിഷനാണ് ഓപ്പണ്‍ ചെയ്തത്. നേരത്തെ മധ്യനിരയില്‍ ബാറ്റ് ചെയ്തുള്ള പരിചയം കെ.എല്‍.രാഹുലിനുമുണ്ട്. അതേസമയം ഓപ്പണര്‍ സ്ഥാനം വിട്ടുകൊടുക്കാന്‍ രാഹുല്‍ തയ്യാറാകുമോ എന്നതാണ് പ്രധാന ചോദ്യം. ദ്രാവിഡിന്റെ തന്ത്രത്തിന് മുന്നില്‍ രാഹുല്‍ സമ്മതിക്കുമെന്നാണ് സൂചന.
കൂടാതെ ഇക്കഴിഞ്ഞ പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച വെങ്കടേഷ് അയ്യരെ സ്ഥിരമായി നിലനിര്‍ത്താനും ആലോചിക്കുന്നുണ്ട്. ആറാം ബൗളര്‍ എന്ന ഓപ്ഷനിലേക്ക് വെങ്കടേഷ് അയ്യരെ സ്ഥിരമാക്കാനാണ് രാഹുല്‍ ദ്രാവിഡിന്റെ തീരുമാനം. കൊല്‍ക്കത്തയില്‍ ഓപണറായ വെങ്കടേഷിന് ഫിനിഷര്‍ എന്ന റോളിലും മികവ് പുലര്‍ത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇതോടെ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പുറത്തിരിക്കേണ്ടിവരും. ഏറെ മത്സരങ്ങള്‍ കഴിഞ്ഞിട്ടും ഹര്‍ദികിന് താളെ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് മാറ്റങ്ങളെ കുറിച്ചുള്ള ആലോചന. ആര്‍.അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ സ്പിന്‍ ഓപ്ഷനായി തുടരും.