ഇരുചക്രവാഹനത്തിലെത്തി വീണ്ടും മാല തട്ടിപ്പറിച്ചു; രക്ഷപ്പെടുന്നതിനിടെ അപകടത്തില്‍ നിന്നൊഴിവായത് തലനാരിഴയ്ക്ക്

കാഞ്ഞങ്ങാട്: ഇരുചക്ര വാഹനങ്ങളിലെത്തി മാല പൊട്ടിച്ച് രക്ഷപ്പെടുന്ന സംഘത്തിനെതിരെ പൊലീസ് നടപടി ശക്തമാക്കുന്നതിനിടെ ഇന്നലെ പള്ളിക്കരയില്‍ അഞ്ചു പവന്‍ സ്വര്‍ണ്ണമാല തട്ടിയെടുത്തു രക്ഷപ്പെട്ടു. പനയാല്‍ ആലിന്റടിയില്‍ കളിങ്ങോത്ത് ഹൗസില്‍ പി. സാവിത്രി (57)യുടെ സ്വര്‍ണ്ണമാലയാണ് സ്‌കൂട്ടറിലെത്തിയ യുവാവ് പൊട്ടിച്ച് രക്ഷപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 12.45നാണ് സംഭവം. മാല പൊട്ടിച്ച് സ്‌കൂട്ടറില്‍ അമിതവേഗതയില്‍ രക്ഷപ്പെടുന്നതിനിടെ മറ്റൊരു വാഹനത്തിനടിയില്‍ പെടാതെ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പള്ളിക്കര ജംഗ്ഷനില്‍ യ്വച്ചാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. പൊലീസ് സി.സി.ടി.വി പരിശോധിക്കുന്നതിനിടെയാണ് അപകട ദൃശ്യം […]

കാഞ്ഞങ്ങാട്: ഇരുചക്ര വാഹനങ്ങളിലെത്തി മാല പൊട്ടിച്ച് രക്ഷപ്പെടുന്ന സംഘത്തിനെതിരെ പൊലീസ് നടപടി ശക്തമാക്കുന്നതിനിടെ ഇന്നലെ പള്ളിക്കരയില്‍ അഞ്ചു പവന്‍ സ്വര്‍ണ്ണമാല തട്ടിയെടുത്തു രക്ഷപ്പെട്ടു. പനയാല്‍ ആലിന്റടിയില്‍ കളിങ്ങോത്ത് ഹൗസില്‍ പി. സാവിത്രി (57)യുടെ സ്വര്‍ണ്ണമാലയാണ് സ്‌കൂട്ടറിലെത്തിയ യുവാവ് പൊട്ടിച്ച് രക്ഷപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 12.45നാണ് സംഭവം. മാല പൊട്ടിച്ച് സ്‌കൂട്ടറില്‍ അമിതവേഗതയില്‍ രക്ഷപ്പെടുന്നതിനിടെ മറ്റൊരു വാഹനത്തിനടിയില്‍ പെടാതെ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പള്ളിക്കര ജംഗ്ഷനില്‍ യ്വച്ചാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. പൊലീസ് സി.സി.ടി.വി പരിശോധിക്കുന്നതിനിടെയാണ് അപകട ദൃശ്യം കണ്ടെത്തിയത്.
സാവിത്രി തൊഴിലുറപ്പ് ജോലിസ്ഥലത്തു നിന്ന് നടന്നു പോകുന്നതിനിടെയാണ് സംഭവം. മുന്നിലും പിന്നിലുമായി നിരവധി സ്ത്രീകള്‍ ഉണ്ടായിരുന്നെങ്കിലും തന്ത്രപരമായാണ് മാല പൊട്ടിച്ച് രക്ഷപ്പെട്ടത്. സാവിത്രിയുടെ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്തു.

Related Articles
Next Story
Share it