കാണിക്കയുമായി ക്ഷേത്ര ഭാരവാഹികളെത്തി; ഹൃദ്യമായ സ്വീകരണം ഒരുക്കി പള്ളി കമ്മിറ്റി
മൊഗ്രാല്‍: മൊഗ്രാല്‍ ഗാന്ധിനഗര്‍ ശ്രീകോഡ് ദബ്ബു ശ്രീകോവിലില്‍ പുന:പ്രതിഷ്ഠയും ബ്രഹ്മ കലശോത്സവവും 23ന് തുടങ്ങാനിരിക്കെ ഇശല്‍ ഗ്രാമത്തിന്റെ മതസൗഹാര്‍ദ്ദ മഹിമ വിളിച്ചോതി പരിപാടിയിലേക്ക് ക്ഷണിക്കാന്‍ കാണിക്കയുമായി ശ്രീകോവില്‍ കമ്മിറ്റി ഭാരവാഹികള്‍ മൊഗ്രാല്‍ കടപ്പുറം വലിയ ജുമാ മസ്ജിദ് പരിസരത്തെത്തി. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെ ജമാഅത്ത് കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തില്‍ സ്വീകരിച്ച് കാണിക്ക ഏറ്റുവാങ്ങി.മൊഗ്രാല്‍ ഗാന്ധിനഗര്‍ ശ്രീ കോവിലില്‍ പുന:പ്രതിഷ്ഠ ചടങ്ങും ബ്രഹ്മ കലശോത്സവവും 23 മുതല്‍ 28 വരെ വിപുലമായ രീതിയില്‍ നടത്തപ്പെടുന്നത്. ഇതിനു മുന്നോടിയായാണ് ജമാഅത്ത് […]

മൊഗ്രാല്‍: മൊഗ്രാല്‍ ഗാന്ധിനഗര്‍ ശ്രീകോഡ് ദബ്ബു ശ്രീകോവിലില്‍ പുന:പ്രതിഷ്ഠയും ബ്രഹ്മ കലശോത്സവവും 23ന് തുടങ്ങാനിരിക്കെ ഇശല്‍ ഗ്രാമത്തിന്റെ മതസൗഹാര്‍ദ്ദ മഹിമ വിളിച്ചോതി പരിപാടിയിലേക്ക് ക്ഷണിക്കാന്‍ കാണിക്കയുമായി ശ്രീകോവില്‍ കമ്മിറ്റി ഭാരവാഹികള്‍ മൊഗ്രാല്‍ കടപ്പുറം വലിയ ജുമാ മസ്ജിദ് പരിസരത്തെത്തി. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെ ജമാഅത്ത് കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തില്‍ സ്വീകരിച്ച് കാണിക്ക ഏറ്റുവാങ്ങി.
മൊഗ്രാല്‍ ഗാന്ധിനഗര്‍ ശ്രീ കോവിലില്‍ പുന:പ്രതിഷ്ഠ ചടങ്ങും ബ്രഹ്മ കലശോത്സവവും 23 മുതല്‍ 28 വരെ വിപുലമായ രീതിയില്‍ നടത്തപ്പെടുന്നത്. ഇതിനു മുന്നോടിയായാണ് ജമാഅത്ത് കമ്മിറ്റി ഭാരവാഹികളെ പരിപാടിയിലേക്ക് ക്ഷണിക്കാന്‍ ശ്രീ കോവില്‍ ഭാരവാഹികളായ രമേശ് ഗാന്ധിനഗര്‍, ചി ദാനന്ദ, സുരേഷ്, മഹേഷ്, ലക്ഷ്മണ, ദീപക്, ലക്ഷ്മികാന്ത്, സമ്പത്ത്, വേണുഗോപാല്‍ എന്നിവരെത്തിയത്. ഇവരെ ജുമാ മസ്ജിദ് ഖത്തീബ് ജാഫര്‍ സാദിഖ് ബാഖവി, കമ്മിറ്റി വൈസ് പ്രസിഡണ്ടുമാരായ വി.പി അബ്ദുല്‍ഖാദര്‍ ഹാജി, ടി.എം ഷുഹൈബ്, ജനറല്‍ സെക്രട്ടറി ബി.എന്‍ മുഹമ്മദലി, ട്രഷറര്‍ ഇബ്രാഹിം കൊപ്പളം, എക്സിക്യൂട്ടീവ് അംഗങ്ങളായ എം.ജി.എ റഹ്മാന്, ലത്തീഫ് കൊപ്പളം, എം.എം റഹ്മാന്, അന്‍വര്‍ ബികെ, അഷ്റഫ് ബി.കെ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിക്കുകയായിരുന്നു.