രവി മഞ്ചക്കല്ലിനെ അനുസ്മരിച്ചു

കാസര്‍കോട്: കാസര്‍കോട് പബ്ലിക് സര്‍വന്റ്‌സ് സഹകരണ ബ്രാഞ്ച് മാനേജറായിരിക്കെ അന്തരിച്ച രവി മഞ്ചക്കല്ലിനെ അനുസ്മരിച്ചു.കെ.സി.ഇ.യു യൂണിറ്റ് കമ്മിറ്റിയും സ്റ്റാഫ് റിക്രിയേഷന്‍ ക്ലബും സംയുക്തമായി സംഘടിപ്പിച്ച 7-ാം ചരമവാര്‍ഷികം പുരോഗമന കലാസാഹിത്യ സംഘം ജില്ലാ എക്‌സി അംഗം കെ.എം ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സംഘം സെക്രട്ടറി രാഘവന്‍ ബെള്ളിപ്പാടി അധ്യക്ഷത വഹിച്ചു.മുന്‍ പ്രസിഡണ്ട് വി. രവീന്ദ്രന്‍, കെ.സി.ഇ.യു ജില്ലാ കമ്മിറ്റിയംഗം കെ. രവീന്ദ്രന്‍, സംഘം പ്രസിഡണ്ട് കെ.വി രമേശന്‍, ഭരണസമിതിയംഗങ്ങളായ കെ.വി മനോജ്കുമാര്‍, കെ.വിനോദ് എന്നിവര്‍ സംസാരിച്ചു.കെ.സി.ഇ.യു യൂണിറ്റ് […]

കാസര്‍കോട്: കാസര്‍കോട് പബ്ലിക് സര്‍വന്റ്‌സ് സഹകരണ ബ്രാഞ്ച് മാനേജറായിരിക്കെ അന്തരിച്ച രവി മഞ്ചക്കല്ലിനെ അനുസ്മരിച്ചു.
കെ.സി.ഇ.യു യൂണിറ്റ് കമ്മിറ്റിയും സ്റ്റാഫ് റിക്രിയേഷന്‍ ക്ലബും സംയുക്തമായി സംഘടിപ്പിച്ച 7-ാം ചരമവാര്‍ഷികം പുരോഗമന കലാസാഹിത്യ സംഘം ജില്ലാ എക്‌സി അംഗം കെ.എം ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സംഘം സെക്രട്ടറി രാഘവന്‍ ബെള്ളിപ്പാടി അധ്യക്ഷത വഹിച്ചു.
മുന്‍ പ്രസിഡണ്ട് വി. രവീന്ദ്രന്‍, കെ.സി.ഇ.യു ജില്ലാ കമ്മിറ്റിയംഗം കെ. രവീന്ദ്രന്‍, സംഘം പ്രസിഡണ്ട് കെ.വി രമേശന്‍, ഭരണസമിതിയംഗങ്ങളായ കെ.വി മനോജ്കുമാര്‍, കെ.വിനോദ് എന്നിവര്‍ സംസാരിച്ചു.
കെ.സി.ഇ.യു യൂണിറ്റ് സെക്രട്ടറി വി. വിനോദ് സ്വാഗതവും റിക്രിയേഷന്‍ ക്ലബ് സെക്രട്ടറി രജിത് കാടകം നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it