വാഹനാപകടത്തില്‍ രവി മരിച്ചത് ഗൃഹപ്രവേശനത്തിനുള്ള ഒരുക്കത്തിനിടെ

ബദിയടുക്ക: കുമ്പഡാജെ അഗല്‍പാടി ചോക്കമൂല സ്വദേശി രവി(38)യെ അപകടമരണം തട്ടിയെടുത്തത് ഗൃഹപ്രവേശനത്തിനുള്ള ഒരുക്കത്തിനിടെ. ശനിയാഴ്ച രാത്രി നെല്ലിക്കട്ടയില്‍ കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്ക് ബസിന്റെ മുന്‍ഭാഗത്തെ ടയറിനടിയില്‍ കുടുങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രവിയെ ഉടന്‍ ചെങ്കളയിലെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മാങ്ങാട്ടെ ഭാര്യാവീട്ടില്‍ നിന്ന് ബൈക്കില്‍ അഗല്‍പാടിയിലെ വീട്ടിലേക്ക് വരുന്നതിനിടെയാണ്അപകടം. പുതിയ വീടിന്റെ പ്രവേശനം ജനുവരി 5ന് നടത്താന്‍ തീരുമാനിച്ചിരുന്നു. അതിനിടെയാണ് മരണം തട്ടിയെടുത്തത്. ഭാര്യ; പ്രസീദ. മക്കള്‍: ദീപ്തി, ദുര്‍ഗ. സഹോദരി: രാഗിണി. ബദിയടുക്ക പൊലീസ് […]

ബദിയടുക്ക: കുമ്പഡാജെ അഗല്‍പാടി ചോക്കമൂല സ്വദേശി രവി(38)യെ അപകടമരണം തട്ടിയെടുത്തത് ഗൃഹപ്രവേശനത്തിനുള്ള ഒരുക്കത്തിനിടെ. ശനിയാഴ്ച രാത്രി നെല്ലിക്കട്ടയില്‍ കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്ക് ബസിന്റെ മുന്‍ഭാഗത്തെ ടയറിനടിയില്‍ കുടുങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രവിയെ ഉടന്‍ ചെങ്കളയിലെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മാങ്ങാട്ടെ ഭാര്യാവീട്ടില്‍ നിന്ന് ബൈക്കില്‍ അഗല്‍പാടിയിലെ വീട്ടിലേക്ക് വരുന്നതിനിടെയാണ്അപകടം. പുതിയ വീടിന്റെ പ്രവേശനം ജനുവരി 5ന് നടത്താന്‍ തീരുമാനിച്ചിരുന്നു. അതിനിടെയാണ് മരണം തട്ടിയെടുത്തത്. ഭാര്യ; പ്രസീദ. മക്കള്‍: ദീപ്തി, ദുര്‍ഗ. സഹോദരി: രാഗിണി. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടുപറമ്പില്‍ സംസ്‌കരിച്ചു. അമിത വേഗത്തിലും അശ്രദ്ധയിലും വാഹനം ഓടിച്ച് അപകടം വരുത്തിയതിന് കെ,എസ്.ആര്‍.ടി.സി ഡ്രൈവര്‍ കോഴിക്കോട് ചാത്തമംഗലത്തെ മുഹമ്മദ് അഫ്‌സലി(36)നെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു.

Related Articles
Next Story
Share it