ബി.ജെ.പി ജില്ലാപ്രസിഡണ്ടായി രവീശതന്ത്രി കുണ്ടാര്‍ സ്ഥാനമേറ്റു

കാസര്‍കോട്: ബി.ജെ.പി ജില്ലാപ്രസിഡണ്ടായി രവീശതന്ത്രി കുണ്ടാര്‍ സ്ഥാനമേറ്റു. ഇന്ന് രാവിലെ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സുധാമ ഗോസാഡ സ്വാഗതം പറഞ്ഞു. സ്ഥാനം ഏറ്റെടുത്ത ശേഷം രവീശതന്ത്രി സംസാരിച്ചു. സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീകാന്തിന് സ്വീകരണം നല്‍കി. ദേശീയ സമിതിയംഗം പ്രമീള സി. നായക്, മുന്‍ ജില്ലാ പ്രസിഡണ്ടുമാരായ എം. […]

കാസര്‍കോട്: ബി.ജെ.പി ജില്ലാപ്രസിഡണ്ടായി രവീശതന്ത്രി കുണ്ടാര്‍ സ്ഥാനമേറ്റു. ഇന്ന് രാവിലെ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി. രഘുനാഥ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി സുധാമ ഗോസാഡ സ്വാഗതം പറഞ്ഞു. സ്ഥാനം ഏറ്റെടുത്ത ശേഷം രവീശതന്ത്രി സംസാരിച്ചു.
സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീകാന്തിന് സ്വീകരണം നല്‍കി. ദേശീയ സമിതിയംഗം പ്രമീള സി. നായക്, മുന്‍ ജില്ലാ പ്രസിഡണ്ടുമാരായ എം. സഞ്ജീവ ഷെട്ടി, അഡ്വ. വി. ബാലകൃഷ്ണ ഷെട്ടി, പി. സുരേഷ് കുമാര്‍ ഷെട്ടി, മേഖലാ പ്രസിഡണ്ട് സതീഷ് ചന്ദ്രഭണ്ഡാരി തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി എ. വേലായുധന്‍ സ്വാഗതം പറഞ്ഞു.

Related Articles
Next Story
Share it