'രാവണീശ്വരം-മാക്കി-തണ്ണോട്ട് - പൊടിപ്പള്ളം റോഡ് മെക്കാഡം ടാറിങ് ചെയ്യണം'

ഷാര്‍ജ: രാവണീശ്വരം പ്രദേശത്തു നിന്നും സമീപപ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളുടെ കാലപ്പഴക്കം മൂലവും വാഹനപ്പെരുപ്പം കാരണത്താലും ഒരുപാട് ചെറുതും വലുതുമായ അപകടങ്ങള്‍ പതിവായായതിനാല്‍ കൂടുതല്‍ സൗകര്യപ്രദമായ യാത്ര സൗകര്യം ഒരുക്കുന്നതിന് രാവണീശ്വരം- മാക്കി- തണ്ണോട്ട് - പൊടിപ്പള്ളം റോഡ് മെക്കാഡം ടാറിങ് ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് രാവണീശ്വരം വെല്‍ഫയര്‍ അസോസിയേഷന്‍ ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. ഷാര്‍ജ അല്‍ നഹ്ദനെസ്റ്റോ മിയ മാളില്‍ വച്ചുനടന്ന ജനറല്‍ ബോഡി യോഗത്തില്‍ അസോസിയേഷന്‍ പ്രസിഡണ്ട് കെ.പി മുരളിരാജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാലകൃഷ്ണന്‍ […]

ഷാര്‍ജ: രാവണീശ്വരം പ്രദേശത്തു നിന്നും സമീപപ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളുടെ കാലപ്പഴക്കം മൂലവും വാഹനപ്പെരുപ്പം കാരണത്താലും ഒരുപാട് ചെറുതും വലുതുമായ അപകടങ്ങള്‍ പതിവായായതിനാല്‍ കൂടുതല്‍ സൗകര്യപ്രദമായ യാത്ര സൗകര്യം ഒരുക്കുന്നതിന് രാവണീശ്വരം- മാക്കി- തണ്ണോട്ട് - പൊടിപ്പള്ളം റോഡ് മെക്കാഡം ടാറിങ് ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് രാവണീശ്വരം വെല്‍ഫയര്‍ അസോസിയേഷന്‍ ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. ഷാര്‍ജ അല്‍ നഹ്ദനെസ്റ്റോ മിയ മാളില്‍ വച്ചുനടന്ന ജനറല്‍ ബോഡി യോഗത്തില്‍ അസോസിയേഷന്‍ പ്രസിഡണ്ട് കെ.പി മുരളിരാജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാലകൃഷ്ണന്‍ കൂട്ടക്കനി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ പ്രിയേഷ് മാക്കി വരവ് ചെലവ് കണക്കും ശ്രാവണ്‍ ഓഡിറ്റ് റിപ്പോര്‍ട്ടും ജോ. സെക്രട്ടറി ശ്രീനാഥ് തണ്ണോട്ട് അനുശോചന പ്രമേയവും അജിത് തണ്ണോട്ട്, സജിത് തണ്ണോട്ട്, ജിജേഷ് കെ.വി എന്നിവര്‍ വിവിധ പ്രമേയങ്ങളും അവതരിപ്പിച്ചു.
പ്രിയേഷ്‌കുമാര്‍ നന്ദി പറഞ്ഞു. ഭാരവാഹികള്‍: ബാലകൃഷ്ണന്‍ കൂട്ടക്കനി (പ്രസിഡണ്ട്), ശ്രീനാഥ് തണ്ണോട്ട് (സെക്രട്ടറി), അനീഷ് വാണിയംപാറ (ട്രഷറര്‍), രാജേഷ് രാമഗിരി, സുബേഷ് മുക്കൂട് (ജോ. സെക്രട്ടറിമാര്‍ ), രഘുരാമന്‍, ജിജേഷ് (വൈസ് പ്രസിഡണ്ടുമാര്‍), സന്തോഷ് രാമഗിരി( ജോ.ട്രഷറര്‍), ശ്രാവണ്‍ (ഓഡിറ്റര്‍).

Related Articles
Next Story
Share it