കരിഞ്ചന്തയില്‍ വില്‍ക്കാന്‍ സൂക്ഷിച്ച ക്വിന്റല്‍ കണക്കിന് റേഷനരി പിടികൂടി
കാസര്‍കോട്: കരിഞ്ചന്തയില്‍ വില്‍ക്കാന്‍ സൂക്ഷിച്ച ക്വിന്റല്‍ കണക്കിന് റേഷനരി സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. കാസര്‍കോട് മത്സ്യമാര്‍ക്കറ്റിന് സമീപത്തെ കെട്ടിടത്തിലാണ് ക്വിന്റല്‍ കണക്കിന് റേഷനരി ചാക്കുകളില്‍ അട്ടിവെച്ച നിലയില്‍ കണ്ടെത്തിയത്. സൗജന്യ നിരക്കിലും മറ്റും റേഷന്‍ ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യാനായി എത്തിച്ച അരിയാണ് മറിച്ചുവില്‍പ്പനക്കായി കെട്ടിടത്തില്‍ സൂക്ഷിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ താലൂക്ക് സിവില്‍ സപ്ലൈസ് ഓഫീസര്‍ കെ.പി സജിമോന്‍, ജില്ലാ സപ്ലൈ ഓഫീസ് ഇന്‍ചാര്‍ജ് കെ.എന്‍ ബിന്ദു, റേഷന്‍ ഇന്‍ ചാര്‍ജ് ഓഫീസര്‍മാരായ എല്‍.വി ശ്രീനിവാസന്‍, കെ. […]

കാസര്‍കോട്: കരിഞ്ചന്തയില്‍ വില്‍ക്കാന്‍ സൂക്ഷിച്ച ക്വിന്റല്‍ കണക്കിന് റേഷനരി സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. കാസര്‍കോട് മത്സ്യമാര്‍ക്കറ്റിന് സമീപത്തെ കെട്ടിടത്തിലാണ് ക്വിന്റല്‍ കണക്കിന് റേഷനരി ചാക്കുകളില്‍ അട്ടിവെച്ച നിലയില്‍ കണ്ടെത്തിയത്. സൗജന്യ നിരക്കിലും മറ്റും റേഷന്‍ ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യാനായി എത്തിച്ച അരിയാണ് മറിച്ചുവില്‍പ്പനക്കായി കെട്ടിടത്തില്‍ സൂക്ഷിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ താലൂക്ക് സിവില്‍ സപ്ലൈസ് ഓഫീസര്‍ കെ.പി സജിമോന്‍, ജില്ലാ സപ്ലൈ ഓഫീസ് ഇന്‍ചാര്‍ജ് കെ.എന്‍ ബിന്ദു, റേഷന്‍ ഇന്‍ ചാര്‍ജ് ഓഫീസര്‍മാരായ എല്‍.വി ശ്രീനിവാസന്‍, കെ. സഞ്ജയ്കുമാര്‍, ഡ്രൈവര്‍ പി.ബി അന്‍വര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നുച്ചയോടെയാണ് പരിശോധന നടത്തിയത്. സ്വകാര്യവ്യക്തികളുടെ ഗോഡൗണുകളിലേക്കും വില്‍പ്പനകേന്ദ്രങ്ങളിലേക്കും മാറ്റാനാണ് ഇത്രയും അരി പൊതുവിതരണകേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകാതെ സൂക്ഷിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.