നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദിലെ മതപ്രഭാഷണം റാത്തീബ് നേര്‍ച്ചയോടെ സമാപിച്ചു

കാസര്‍കോട്: നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദിലെ മതപ്രഭാഷണം റാത്തീബ് നേര്‍ച്ചയോടെ സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന മതപ്രഭാഷണ പരമ്പര കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ.കെ. ആലിക്കുട്ടി മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡണ്ട് എന്‍.കെ. അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. തളങ്കര മാലിക് ദീനാര്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി പ്രഭാഷണം നടത്തി. ജമാഅത്ത് കമ്മിറ്റി ട്രഷറര്‍ എന്‍.എ. ഹമീദ്, ടി.എ. മഹമൂദ്, മഹ്മൂദ് കീഴൂര്‍, സി.എം. അഷ്‌റഫ്, ഹമീദ് മാളിക, മുഹമ്മദ് കുഞ്ഞി ഈസ്റ്റു സംബന്ധിച്ചു. […]

കാസര്‍കോട്: നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദിലെ മതപ്രഭാഷണം റാത്തീബ് നേര്‍ച്ചയോടെ സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന മതപ്രഭാഷണ പരമ്പര കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ.കെ. ആലിക്കുട്ടി മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡണ്ട് എന്‍.കെ. അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. തളങ്കര മാലിക് ദീനാര്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി പ്രഭാഷണം നടത്തി. ജമാഅത്ത് കമ്മിറ്റി ട്രഷറര്‍ എന്‍.എ. ഹമീദ്, ടി.എ. മഹമൂദ്, മഹ്മൂദ് കീഴൂര്‍, സി.എം. അഷ്‌റഫ്, ഹമീദ് മാളിക, മുഹമ്മദ് കുഞ്ഞി ഈസ്റ്റു സംബന്ധിച്ചു. ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന് സ്വാഗതവും കട്ടപ്പണി കുഞ്ഞാമു നന്ദിയും പറഞ്ഞു. രണ്ട് ദിവസങ്ങളിലായി നടന്ന മതപ്രഭാഷണത്തില്‍ നെല്ലിക്കുന്ന് പള്ളി മുദരീസ് മുഹമ്മദ് റഫീഖ് അഹ്‌സനി, ഖത്തീബ് ജി.എസ് അബ്ദുല്‍ റഹ്മാന്‍ മദനി സംസാരിച്ചു.

Related Articles
Next Story
Share it