ജീവകാരുണ്യത്തിലും അതിസമ്പന്നന്‍; കാസര്‍കോടും അനുഭവിച്ചു ആ കരുതല്‍
കാസര്‍കോട്: ലോകത്തിലെ അതിസമ്പന്നരുടെ പട്ടിക വരുമ്പോള്‍ അത്ര മുന്‍നിരയിലായിരുന്നില്ല രത്തന്‍ ടാറ്റയുടെ സ്ഥാനം. നിര്‍മ്മിതമായ റാങ്കുകള്‍ക്കപ്പുറത്തായിരുന്നു രത്തന്‍ ടാറ്റ എന്ന മനുഷ്യസ്‌നേഹിയുടെ സ്ഥാനം എന്നതാണ് വസ്തുത. കനിവും കരുതലും സഹാനുഭൂതിയും ജീവിതചര്യയാക്കി, ലാഭത്തിന്റെ വലിയ പങ്കും സമൂഹനന്മക്കായി ഉപയോഗപ്പെടുത്തിയ അദ്ദേഹം സ്‌നേഹകാരുണ്യത്തില്‍ സമാനതകളില്ലാത്ത അതികായനായിരുന്നു. ആ കരുതലും കാരുണ്യവും കാസര്‍കോടും അനുഭവിച്ചിരുന്നു.2020 മാര്‍ച്ച് 28. രാജ്യം കോവിഡ് ഭീതിയില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന സമയം. അന്നേരം രത്തന്‍ ടാറ്റയുടെ കരുതല്‍ ട്വീറ്റ് പ്രത്യക്ഷപ്പെടുന്നു. രോഗികള്‍ക്ക് മോഡുലാര്‍ ചികിത്സാ സൗകര്യങ്ങള്‍ […]
കാസര്‍കോട്: ലോകത്തിലെ അതിസമ്പന്നരുടെ പട്ടിക വരുമ്പോള്‍ അത്ര മുന്‍നിരയിലായിരുന്നില്ല രത്തന്‍ ടാറ്റയുടെ സ്ഥാനം. നിര്‍മ്മിതമായ റാങ്കുകള്‍ക്കപ്പുറത്തായിരുന്നു രത്തന്‍ ടാറ്റ എന്ന മനുഷ്യസ്‌നേഹിയുടെ സ്ഥാനം എന്നതാണ് വസ്തുത. കനിവും കരുതലും സഹാനുഭൂതിയും ജീവിതചര്യയാക്കി, ലാഭത്തിന്റെ വലിയ പങ്കും സമൂഹനന്മക്കായി ഉപയോഗപ്പെടുത്തിയ അദ്ദേഹം സ്‌നേഹകാരുണ്യത്തില്‍ സമാനതകളില്ലാത്ത അതികായനായിരുന്നു. ആ കരുതലും കാരുണ്യവും കാസര്‍കോടും അനുഭവിച്ചിരുന്നു.2020 മാര്‍ച്ച് 28. രാജ്യം കോവിഡ് ഭീതിയില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന സമയം. അന്നേരം രത്തന്‍ ടാറ്റയുടെ കരുതല്‍ ട്വീറ്റ് പ്രത്യക്ഷപ്പെടുന്നു. രോഗികള്‍ക്ക് മോഡുലാര്‍ ചികിത്സാ സൗകര്യങ്ങള്‍ […]
കാസര്‍കോട്: ലോകത്തിലെ അതിസമ്പന്നരുടെ പട്ടിക വരുമ്പോള്‍ അത്ര മുന്‍നിരയിലായിരുന്നില്ല രത്തന്‍ ടാറ്റയുടെ സ്ഥാനം. നിര്‍മ്മിതമായ റാങ്കുകള്‍ക്കപ്പുറത്തായിരുന്നു രത്തന്‍ ടാറ്റ എന്ന മനുഷ്യസ്‌നേഹിയുടെ സ്ഥാനം എന്നതാണ് വസ്തുത. കനിവും കരുതലും സഹാനുഭൂതിയും ജീവിതചര്യയാക്കി, ലാഭത്തിന്റെ വലിയ പങ്കും സമൂഹനന്മക്കായി ഉപയോഗപ്പെടുത്തിയ അദ്ദേഹം സ്‌നേഹകാരുണ്യത്തില്‍ സമാനതകളില്ലാത്ത അതികായനായിരുന്നു. ആ കരുതലും കാരുണ്യവും കാസര്‍കോടും അനുഭവിച്ചിരുന്നു.
2020 മാര്‍ച്ച് 28. രാജ്യം കോവിഡ് ഭീതിയില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന സമയം. അന്നേരം രത്തന്‍ ടാറ്റയുടെ കരുതല്‍ ട്വീറ്റ് പ്രത്യക്ഷപ്പെടുന്നു. രോഗികള്‍ക്ക് മോഡുലാര്‍ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ശ്വസന സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനും 500 കോടി രൂപ നല്‍കുമെന്നായിരുന്നു വാഗ്ദാനം. ആ വാഗ്ദാനത്തിന്റെ ഭാഗമായി ഏപ്രില്‍ 9നാണ് ടാറ്റാ ഗ്രൂപ്പിന്റെ കോവിഡ് ആസ്പത്രി കാസര്‍കോട്ട് നിര്‍മ്മിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അധികം വൈകാതെ തന്നെ ചട്ടഞ്ചാലില്‍ സ്ഥല സൗകര്യമൊരുക്കി ആസ്പത്രി നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു.
ഫരീദാബാദ്, ഹൗറ, മംഗളൂരു, ഹൈദരാബാദ്, അഹ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നായി 128 കസ്റ്റമൈസ്ഡ് ഷിപ്പിംഗ് കണ്ടെയ്‌നറുകള്‍ ടാറ്റാ കമ്പനി എത്തിച്ചു. ആസ്പത്രിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഏതാണ്ട് ഒരുക്കി. രാജ്യത്തെയാകെ അമ്പരിപ്പിച്ച് കേവലം ദിവസങ്ങള്‍ കൊണ്ടാണ് ആസ്പത്രി ഒരുങ്ങിയത്. 60 കോടി ചെലവിലായിരുന്നു അത്.
2020 സെപ്തംബര്‍ 9ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആസ്പത്രിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കോവിഡ് ആസ്പത്രി കേരളത്തിന്റെ ആതുരസേവന മേഖലക്കും മതിയായ ആരോഗ്യ പരിരക്ഷാ സൗകര്യമില്ലാത്ത കാസര്‍കോടിനും വലിയ മുതല്‍ കൂട്ടാകുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ പ്രത്യാശ പകരുന്നതായിരുന്നു. പക്ഷെ, നിരാശയുണ്ടാക്കുന്നതായിരുന്നു പതിയെയുള്ള സര്‍ക്കാര്‍ ഇടപെടലുകള്‍. ആസ്പത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 188 തസ്തികകള്‍ സൃഷ്ടിക്കുകയും ആദ്യഘട്ടത്തില്‍ ഏതാനും ജീവനാക്കാരെ നിയമിക്കുകയും ചെയ്തു. 4,987 കോവിഡ് രോഗികളെയാണ് ഇവിടെ ചികിത്സിച്ചത്. കോവിഡ് ഭീതി ഒഴിഞ്ഞതോടെ ആസ്പത്രിയും ഉപകരണങ്ങളും ഉപയോഗശൂന്യമായി മാറുന്ന സാഹചര്യമുണ്ടായി. പിന്നീട് ഈ സ്ഥലത്ത് ജില്ലാ ആസ്പത്രിയുടെ അനുബന്ധമായി ക്രിട്ടിക്കല്‍ കെയര്‍ ആസ്പത്രി നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനമുണ്ടായി. ഇതിന് കെട്ടിടം നിര്‍മ്മിക്കുന്നതിന് മുന്നോടിയായി നിലവിലുള്ള പ്രീ ഫാബ്രിക്കേറ്റഡ് കണ്ടെയ്‌നറുകള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വകുപ്പുകള്‍ക്കും സൗജന്യമായി നല്‍കാന്‍ ജില്ലാ പഞ്ചായത്ത് തീരുമാനിക്കുകയും കണ്ടെയ്‌നറുകള്‍ ഇവിടെനിന്ന് മാറ്റിത്തുടങ്ങുകയും ചെയ്തു.
കോവിഡ് മഹാമാരിയുടെ കാലത്ത് ഏറ്റവും വലിയ ആശങ്ക നേരിട്ട പ്രദേശമാണ് കാസര്‍കോട്. ഒട്ടേറെ ജീവനുകള്‍ പൊലിഞ്ഞു. അതിര്‍ത്തി അടച്ച് കര്‍ണാടക ചികിത്സ നിഷേധിച്ചപ്പോള്‍ കാസര്‍കോട്ടെ രോഗികള്‍ പെരുവഴിലായിരുന്നു. നാട് വലിയ പ്രയാസത്തില്‍ നിലവിളിക്കുന്ന അവസ്ഥയിലാണ് ടാറ്റ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കരുതലില്‍ കാസര്‍കോട്ട് അടിയന്തര ചികിത്സാ സൗകര്യം ഒരുങ്ങുന്നത്. ഇതേ തുടര്‍ന്ന് അയ്യായിരത്തോളം പേര്‍ക്ക് ചികിത്സ ലഭിച്ചു.
രത്തന്‍ ടാറ്റയുടെ വേര്‍പാടില്‍ വേദനിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: രത്തന്‍ ടാറ്റ എന്ന മനുഷ്യസ്‌നേഹിയായ വ്യവസായിയുടെ വിയോഗത്തില്‍ വേദനിക്കുകയാണ് രാജ്യം. രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉള്‍പ്പെടെയുള്ളവര്‍ രത്തന്‍ ടാറ്റയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു. കോര്‍പ്പറേറ്റ് രംഗത്തെ വളര്‍ച്ച രാഷ്ട്ര നിര്‍മാണവുമായി കൂട്ടിച്ചേര്‍ക്കുകയും നൈതികത കൊണ്ട് അതിനെ മികച്ചതാക്കുകയും ചെയ്ത മാതൃകാ വ്യക്തിയെയാണ് ഇന്ത്യയ്ക്ക് നഷ്ടമായതെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ദീര്‍ഘവീക്ഷണനും അനുകമ്പയുമുള്ള വ്യക്തിത്വമായിരുന്നു രത്തന്‍ ടാറ്റയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു.
ആധുനിക ഇന്ത്യയുടെ വഴി പുന:ര്‍നിര്‍വചിച്ച വ്യക്തിത്വമായിരുന്നു രത്തന്‍ ടാറ്റയെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. രത്തന്‍ ടാറ്റയുടെ വിയോഗം ഹൃദയഭേദകമെന്നായിരുന്നു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ അനുശോചന കുറിപ്പ്. രത്തന്‍ ടാറ്റയെ പോലുള്ള ഇതിഹാസങ്ങള്‍ മാഞ്ഞുപോകില്ലെന്ന് വ്യവസായി ഗൗതം അദാനി പറഞ്ഞു. ദശലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് പ്രചോദനമേകിയ വ്യക്തിത്വമായിരുന്നുവെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അനുസ്മരിച്ചു. ശക്തമായ ഒരു സാന്നിധ്യമാണ് ഇന്ത്യയ്ക്ക് നഷ്ടമാകുന്നതെന്ന് അഭിപ്രായപ്പെട്ട തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ടാറ്റയുടെ പാരമ്പര്യം തലമുറകള്‍ക്ക് പാഠമാവുമെന്നും പറഞ്ഞു.