രസിക ശിരോമണി നാടക പുരസ്‌കാരം പി.വി.കെ പനയാലിന്

കാഞ്ഞങ്ങാട്: മലബാറിലെ നാടക പ്രതിഭ രസികശിരോമണി കോമന്‍നായരുടെ സ്മരണയ്ക്കായി കാഞ്ഞങ്ങാട് തീയേറ്റര്‍ ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ രസികശിരോമണി കോമന്‍നായര്‍ നാടകപുരസ്‌കാരത്തിന് നാടക രചയിതാവ് പി.വി.കെ പനയാല്‍ അര്‍ഹനായി. 10000 രൂപയും ശില്‍പി കാനായി കുഞ്ഞിരാമന്‍ രൂപ കല്‍പന ചെയ്ത ശില്‍പവുമാണ് പുരസ്‌കാരം.1969ല്‍ വെളിച്ചത്തിലേക്ക് എന്ന നാടകം എഴുതിയാണ് പി.വി.കെ പനയാല്‍ നാടക രചനാ രംഗത്തെത്തുന്നത്. സാഹിത്യരംഗത്തെ സമഗ്രസംഭാവനക്ക് നിരവധി പുരസ്‌കാരങ്ങള്‍ നേടിയ പി.വി.കെ പനയാലിന് നാടകരംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് രസികശിരോമണി നാടക പുരസ്‌കാരം സമ്മാനിക്കുന്നത്.തീയേറ്റര്‍ ഗ്രൂപ്പ് വെള്ളിക്കോത്ത് […]

കാഞ്ഞങ്ങാട്: മലബാറിലെ നാടക പ്രതിഭ രസികശിരോമണി കോമന്‍നായരുടെ സ്മരണയ്ക്കായി കാഞ്ഞങ്ങാട് തീയേറ്റര്‍ ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ രസികശിരോമണി കോമന്‍നായര്‍ നാടകപുരസ്‌കാരത്തിന് നാടക രചയിതാവ് പി.വി.കെ പനയാല്‍ അര്‍ഹനായി. 10000 രൂപയും ശില്‍പി കാനായി കുഞ്ഞിരാമന്‍ രൂപ കല്‍പന ചെയ്ത ശില്‍പവുമാണ് പുരസ്‌കാരം.
1969ല്‍ വെളിച്ചത്തിലേക്ക് എന്ന നാടകം എഴുതിയാണ് പി.വി.കെ പനയാല്‍ നാടക രചനാ രംഗത്തെത്തുന്നത്. സാഹിത്യരംഗത്തെ സമഗ്രസംഭാവനക്ക് നിരവധി പുരസ്‌കാരങ്ങള്‍ നേടിയ പി.വി.കെ പനയാലിന് നാടകരംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് രസികശിരോമണി നാടക പുരസ്‌കാരം സമ്മാനിക്കുന്നത്.
തീയേറ്റര്‍ ഗ്രൂപ്പ് വെള്ളിക്കോത്ത് നടത്തുന്ന കുട്ടികളുടെ ത്രിദിന നാടക ക്യാമ്പിന്റെ സമാപന ദിവസമായ മെയ് അഞ്ചിന് പുരസ്‌കാരം സമ്മാനിക്കും. പത്ര സമ്മേളനത്തില്‍ ഇ.വി ഹരിദാസ്, ഡോ.സി ബാലന്‍, സി. നാരായണന്‍, ചന്ദ്രന്‍ കരുവാക്കോട്, സി.കെ. ശശിധരന്‍ നായര്‍, സി.പി ശുഭ സംബന്ധിച്ചു.

Related Articles
Next Story
Share it