താലിബാന് കീഴില്‍ അഫ്ഗാന്‍ ക്രിക്കറ്റ് തകര്‍ച്ചയിലേക്ക്?; ട്വന്റി 20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ സ്പിന്നര്‍ റാഷിദ് ഖാന്‍ രാജിവെച്ചു
കാബൂള്‍: താലിബാന് കീഴില്‍ അഫ്ഗാന്‍ ക്രിക്കറ്റ് തകര്‍ച്ചയിലേക്കെന്ന് സൂചന. അഫ്ഗാന്‍ ടീം ക്യാപ്റ്റനും ലോകത്തിലെ മികച്ച സ്പിന്നര്‍മാരിലൊരാളുമായ റാഷിദ് ഖാന്‍ ടീമിന്റെ നായക സ്ഥാനം രാജിവച്ചു. ട്വന്റി 20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് താരത്തിന്റെ രാജി. ട്വന്‍ി 20 ലോകകപ്പിനായുള്ള അഫ്ഗാന്‍ ടീമിനെ പ്രഖ്യാപിച്ച് മിനിറ്റുകള്‍ക്കുകമാണ് രാജി. ടീമിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡോ സെലക്ഷന്‍ കമ്മറ്റിയോ കൂടിയാലോചന നടത്തിയില്ലെന്ന് റാഷിദ് ആരോപിച്ചു. അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് കഴിഞ്ഞ ദിവസം ടീം […]

കാബൂള്‍: താലിബാന് കീഴില്‍ അഫ്ഗാന്‍ ക്രിക്കറ്റ് തകര്‍ച്ചയിലേക്കെന്ന് സൂചന. അഫ്ഗാന്‍ ടീം ക്യാപ്റ്റനും ലോകത്തിലെ മികച്ച സ്പിന്നര്‍മാരിലൊരാളുമായ റാഷിദ് ഖാന്‍ ടീമിന്റെ നായക സ്ഥാനം രാജിവച്ചു. ട്വന്റി 20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് താരത്തിന്റെ രാജി. ട്വന്‍ി 20 ലോകകപ്പിനായുള്ള അഫ്ഗാന്‍ ടീമിനെ പ്രഖ്യാപിച്ച് മിനിറ്റുകള്‍ക്കുകമാണ് രാജി. ടീമിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡോ സെലക്ഷന്‍ കമ്മറ്റിയോ കൂടിയാലോചന നടത്തിയില്ലെന്ന് റാഷിദ് ആരോപിച്ചു.
അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് കഴിഞ്ഞ ദിവസം ടീം അംഗങ്ങളുടെ പേരുവിവരം പുറത്തുവിട്ടത്. ഇതിനുപിന്നാലെ റാഷിദ് ഖാന്‍ ട്വിറ്ററിലൂടെ തന്റെ രാജിക്കാര്യവും പ്രഖ്യാപിക്കുകയായിരുന്നു. ട്വന്റി 20 ലോകകപ്പിനായുള്ള അഫ്ഗാന്‍ ടീമില്‍ ചില കളിക്കാര്‍ അപ്രതീക്ഷിതമായി എത്തിപ്പെട്ടതാണ് ഇപ്പോഴത്തെ വിവാദത്തിന് കാരണമെന്നാണ് റിപോര്‍ട്ട്.
2019ല്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മുഹമ്മദ് ഷഹ്‌സാദ് ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. കൂടാതെ പേസര്‍മാരായ ഷാപൂര്‍ സദ്രാന്‍, ദൗലത് സദ്രാന്‍ തുടങ്ങിയവരും തെരഞ്ഞെടുക്കപ്പെട്ടു. 2020ലാണ് ഷാപൂര്‍ ഒടുവിലായി ദേശീയ ടീമിനായി കളിച്ചത്. ഓള്‍റൗണ്ടര്‍ മുഹമ്മദ് നബി ആയിരിക്കും അഫ്ഗാന്റെ പുതിയ ക്യാപ്റ്റനെന്നാണ് സൂചന. ക്രിക്കറ്റ് രംഗത്തില്ലാത്തവര്‍ ഇക്കാര്യത്തില്‍ ഇടപെടുന്നുവെന്ന് കാട്ടി ചീഫ് സെലക്ടര്‍ അസദുള്ള ഖാന്‍ ജൂലൈയില്‍ സ്ഥാനമൊഴിഞ്ഞിരുന്നു.
രണ്ട് റിസര്‍വ് കളിക്കാര്‍ ഉള്‍പ്പെടെ 18 പേരെയാണ് ലോകകപ്പിനുള്ള ടീമിനായി തെരഞ്ഞെടുത്തിരിക്കുന്നത്. എന്നാല്‍, ഐ.സി.സി നിയമമനുസരിച്ച് 15 അംഗ ടീമിനെയാണ് പ്രഖ്യാപിക്കാന്‍ കഴിയുക. ശേഷിക്കുന്നവരെ റിസര്‍വ് താരങ്ങളായും കണക്കാക്കും. അതുകൊണ്ടുതന്നെ അഫ്ഗാന്‍ ടീമില്‍ ഇനിയും അഴിച്ചുപണിയുണ്ടായേക്കുമെന്നാണ് സൂചന.