കുമ്പളയിലെ റഷീദ് വധം: പ്രതി രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കില്‍; ബൈക്ക് കൈമാറിയ യുവാവിനെ കുറിച്ച് അന്വേഷണം
കുമ്പള: കുമ്പള ശാന്തിപ്പള്ളം ലക്ഷംവീട് കോളനിയിലെ റഷീദ് എന്ന സമൂസ റഷീദി(42)നെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഭിലാഷ് എന്ന അബി(34) രക്ഷപ്പെട്ടത് മംഗളൂരുവില്‍ നിന്ന് മോഷ്ടിച്ച പള്‍സര്‍ ബൈക്കിലാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഞായറാഴ്ച്ച രാത്രിയാണ് ഉളിയത്തടുക്കയിലെ ഷാനു എന്ന ഷാനവാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി റഷീദ് കുമ്പള കുണ്ടങ്കാറടുക്ക ഐ.എച്ച്.ആര്‍.ഡി. കോളജിന് സമീപം കൊല്ലപ്പെട്ടത്. കേസിലെ പ്രതി അബി കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. അബി രക്ഷപ്പെട്ടത് ബൈക്കിലാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. കൂടുതല്‍ അന്വേഷണം നടത്തിയതോടെയാണ് […]

കുമ്പള: കുമ്പള ശാന്തിപ്പള്ളം ലക്ഷംവീട് കോളനിയിലെ റഷീദ് എന്ന സമൂസ റഷീദി(42)നെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഭിലാഷ് എന്ന അബി(34) രക്ഷപ്പെട്ടത് മംഗളൂരുവില്‍ നിന്ന് മോഷ്ടിച്ച പള്‍സര്‍ ബൈക്കിലാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഞായറാഴ്ച്ച രാത്രിയാണ് ഉളിയത്തടുക്കയിലെ ഷാനു എന്ന ഷാനവാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി റഷീദ് കുമ്പള കുണ്ടങ്കാറടുക്ക ഐ.എച്ച്.ആര്‍.ഡി. കോളജിന് സമീപം കൊല്ലപ്പെട്ടത്. കേസിലെ പ്രതി അബി കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. അബി രക്ഷപ്പെട്ടത് ബൈക്കിലാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. കൂടുതല്‍ അന്വേഷണം നടത്തിയതോടെയാണ് ഈ ബൈക്ക് മംഗളൂരു പാണ്ടേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് മൂന്ന് മാസം മുമ്പ് കവര്‍ന്ന ബൈക്കാണെന്ന വിവരം ലഭിച്ചത്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ രണ്ട് മാസം മുമ്പ് ഒരു യുവാവ് തനിക്ക് തന്ന ബൈക്കാണെന്നാണ് മൊഴി നല്‍കിയത്. അബിക്ക് ബൈക്ക് നല്‍കിയ യുവാവിനെ കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്. ഇന്നലെ ബൈക്ക് പൊലീസ് കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ രണ്ട് വശങ്ങളിലും നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത നിലയിലായിരുന്നു. ഇത് സംശയത്തിന് ഇടയാക്കിയിരുന്നു. ഇതോടെയാണ് കൂടുതല്‍ അന്വേഷണം നടന്നത്.