ഹൃദയങ്ങളിലേക്ക് ഊര്‍ന്നിറങ്ങി, ഉണര്‍വുണ്ടാക്കി റാസാബീഗത്തിന്റെ ഗസല്‍ വിരുന്ന്

കാസര്‍കോട്: ഓമലാളേ നിന്നെയോര്‍ത്ത് കാത്തിരിപ്പിന്‍ സൂചിമുനയില്‍..., മഴചാറും ഇടവഴിയില്‍ നിഴലാടും കല്‍പടവില്‍..., നീയെറിഞ്ഞ കല്ലുപാഞ്ഞ്..., ഓറ്റതവണ കേള്‍ക്കുമ്പോഴേക്കും മനസ്സിന്റെ ആഴങ്ങളിലേക്ക് ഊര്‍ന്നിറങ്ങുന്ന ഒരുപിടി പാട്ടുകളുമായി പ്രശസ്ത ഗസല്‍ ഗായക ദമ്പതികളായ റാസയും ബീഗവും നിറഞ്ഞുനിന്നപ്പോള്‍ സംഗീതാസ്വാദകര്‍ക്കത് പുത്തനുണര്‍വായി മാറി. കോവിഡ് പ്രതിസന്ധിയും നിയന്ത്രണങ്ങളും മൂലം വേദികളുടെ കര്‍ട്ടനുകള്‍ താഴ്ന്ന് കിടന്നത് സംഗീത പ്രേമികളുടേയും സാംസ്‌കാരിക പ്രവര്‍ത്തകരുടേയും സങ്കടമായിരുന്നു. വരണ്ടുകിടന്ന മണ്ണിലേക്ക് പുത്തന്‍ മഴയുടെ നനവുമായി പെയ്തിറങ്ങുകയായിരുന്നു മൊഗ്രാല്‍പുത്തൂരിലെ റീജെന്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി കല്ലങ്കൈ സല്‍വ […]

കാസര്‍കോട്: ഓമലാളേ നിന്നെയോര്‍ത്ത് കാത്തിരിപ്പിന്‍ സൂചിമുനയില്‍..., മഴചാറും ഇടവഴിയില്‍ നിഴലാടും കല്‍പടവില്‍..., നീയെറിഞ്ഞ കല്ലുപാഞ്ഞ്..., ഓറ്റതവണ കേള്‍ക്കുമ്പോഴേക്കും മനസ്സിന്റെ ആഴങ്ങളിലേക്ക് ഊര്‍ന്നിറങ്ങുന്ന ഒരുപിടി പാട്ടുകളുമായി പ്രശസ്ത ഗസല്‍ ഗായക ദമ്പതികളായ റാസയും ബീഗവും നിറഞ്ഞുനിന്നപ്പോള്‍ സംഗീതാസ്വാദകര്‍ക്കത് പുത്തനുണര്‍വായി മാറി.
കോവിഡ് പ്രതിസന്ധിയും നിയന്ത്രണങ്ങളും മൂലം വേദികളുടെ കര്‍ട്ടനുകള്‍ താഴ്ന്ന് കിടന്നത് സംഗീത പ്രേമികളുടേയും സാംസ്‌കാരിക പ്രവര്‍ത്തകരുടേയും സങ്കടമായിരുന്നു. വരണ്ടുകിടന്ന മണ്ണിലേക്ക് പുത്തന്‍ മഴയുടെ നനവുമായി പെയ്തിറങ്ങുകയായിരുന്നു മൊഗ്രാല്‍പുത്തൂരിലെ റീജെന്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി കല്ലങ്കൈ സല്‍വ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഗസല്‍ വിരുന്ന്. പ്രണയവും സല്ലാപവും വിരഹവും എല്ലാം റാസാബീഗം മാന്ത്രിക ശബ്ദത്തില്‍ ആലപിച്ചപ്പോള്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സദസ്സ് കരഘോഷത്തോടെ വരവേറ്റു. സമീര്‍ ഉമ്പായി, ജിത്തു ഉമ്മന്‍തോമസ്, വിവേക്, സഞ്ജയ് അറക്കല്‍ എന്നിവരാണ് ഓര്‍ക്കസ്ട്ര നിയന്ത്രിച്ചത്.
ജനപ്രതിനിധികളും സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ ഗസല്‍ വിരുന്ന് ആസ്വദിക്കാനെത്തി.

Related Articles
Next Story
Share it