കാസര്‍കോട്: കെയര്‍വെല്‍ ആസ്പത്രിയില്‍ എന്‍ഡോസ്കോപ്പിക് ശസ്ത്രക്രിയയിലൂടെ യുവാവിന് പുതു ജീവന്. കാഴ്ച നഷ്ടപ്പെട്ട അപസ്മാര രോഗിയായ യുവാവിനാണ് കെയര്‍വെല്‍ ആസ്പത്രിയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ന്യൂറോ സയന്‍സിന്റെ നേതൃത്വത്തില്‍ നടന്ന ട്രാന്‍സ് പിനോയിഡല് പിറ്റിയൂട്ടറി മാക്രോഎഡിനോമ എക്സിഷന്‍ ശസ്ത്രക്രിയയിലൂടെ പുതുജീവന്‍ ലഭിച്ചത്. കെയര്‍വെല്‍ ആസ്പത്രിയില്‍ ഇത് നാലാംതവണയാണ് ബ്രെയിന്‍ ട്യൂമര്‍ സര്‍ജറി വിജയകരമായി പൂര്‍ത്തിയാക്കുന്നത്. ഡോ. പി.എസ്. പവമന്‍, ഡോ. ആദര്‍ശ്, ഡോ. അയിജാസ് എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയില്‍ ആദ്യമായി ഇത്തരമൊരു ശസ്ത്രക്രിയ നടത്തിയത്. മൂക്കിലൂടെ അന്തര്‍ ദര്‍ശനവിദ്യ ഉപയോഗിച്ച് മുഴ നീക്കം ചെയ്യുകയായിരുന്നു. കെയര്‍വെല്‍ ആസ്പത്രിയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ന്യൂറോ സയന്‍സിന്റെ മികച്ച പ്രവര്‍ത്തനം ഇതിനോടകം ശ്രദ്ധനേടുകയാണ്.
ഇതിന്റെ ചാര്‍ജ് വഹിക്കുന്ന ഡോ. മുഹമ്മദ് ഷമീം കട്ടത്തടുക്ക, ഡയറക്ടര്‍ ഡോ. ജയദേവ് കാങ്കില, ഡോ. ചിത്രാഞ്ജന്‍, ഡോ. ഫൈസല്‍, ഡോ. മനോജ് കൃഷ്ണന്, ഫിസിയോ തെറാപ്പിസ്റ്റ് ഫയാസ് തുടങ്ങിയവരാണ് നേതൃത്വം നല്‍കിയത്.