അപൂര്‍വ്വ രോഗം: ചികിത്സയിലായിരുന്ന പാറപ്പള്ളിയിലെ യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: പാറപ്പള്ളിയിലെ പി.എച്ച് ശാഹിദ് (28) അന്തരിച്ചു. ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം ബാധിക്കുന്ന അപൂര്‍വ്വ രോഗത്തെ തുടര്‍ന്ന് ബംഗളൂരു ഉള്‍പ്പെടെയുള്ള ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്ത്രിയില്‍ വെച്ച് ഇന്നലെ രാത്രിയാണ് മരിച്ചത്. ദുബായില്‍ അമ്മാവന്‍ പി.എച്ച് ബഷീറിന്റെ കടയില്‍ ജോലി ചെയ്തുവരികയായിരുന്നു. കെ.എം.സി.സിയുടെ സജീവ പ്രവര്‍ത്തകനായ ശാഹിദ് കലാ-സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു. ദുബായില്‍ ജോലി ചെയ്യവെ യു.എ.ഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് റാഷിദ് അല്‍ മക്തൂമിനെയടക്കം സന്ദര്‍ശിച്ച് ഈദ് ആശംസകള്‍ നേരാന്‍ അപൂര്‍വ അവസരം ഷാഹിദിന് […]

കാഞ്ഞങ്ങാട്: പാറപ്പള്ളിയിലെ പി.എച്ച് ശാഹിദ് (28) അന്തരിച്ചു. ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം ബാധിക്കുന്ന അപൂര്‍വ്വ രോഗത്തെ തുടര്‍ന്ന് ബംഗളൂരു ഉള്‍പ്പെടെയുള്ള ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്ത്രിയില്‍ വെച്ച് ഇന്നലെ രാത്രിയാണ് മരിച്ചത്. ദുബായില്‍ അമ്മാവന്‍ പി.എച്ച് ബഷീറിന്റെ കടയില്‍ ജോലി ചെയ്തുവരികയായിരുന്നു. കെ.എം.സി.സിയുടെ സജീവ പ്രവര്‍ത്തകനായ ശാഹിദ് കലാ-സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു. ദുബായില്‍ ജോലി ചെയ്യവെ യു.എ.ഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് റാഷിദ് അല്‍ മക്തൂമിനെയടക്കം സന്ദര്‍ശിച്ച് ഈദ് ആശംസകള്‍ നേരാന്‍ അപൂര്‍വ അവസരം ഷാഹിദിന് ലഭിച്ചിരുന്നു. ബേക്കല്‍ മൗവ്വലിലെ പരേതരായ മുഹമ്മദ് കുഞ്ഞിയുടെയും സുഹറയുടെയും മകനാണ്. ഭാര്യ: മുസവ്വിറ (ചിത്താരി). മകള്‍: സുഹറ മെഹ്വിഷ് (രണ്ടര). സഹോദരന്‍: ഷാനു (ദുബായ് കാഞ്ഞങ്ങാട് മണ്ഡലം കെ.എം.സി.സി സെക്രട്ടറി).

Related Articles
Next Story
Share it