ദുബായിലേക്കുള്ള യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന റാപിഡ് പി.സി.ആര്‍ പരിശോധന ഒഴിവാക്കി

ദുബായ്: ദുബായിലേക്കുള്ള യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിര്‍ബന്ധിത റാപിഡ് പി.സി.ആര്‍ പരിശോധന ഒഴിവാക്കി. തീരുമാനം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. ഇന്ത്യ, പാക്കിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും ദുബായിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് ഈ ഇളവ് ബാധകമാണ്. എന്നാല്‍ അംഗീകൃത ലാബില്‍ നിന്ന് 48 മണിക്കൂറിനിടെയുള്ള ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണമെന്ന നിബന്ധന തുടരും. നിലവില്‍ ദുബായ് വിമാനത്താവളത്തിലേക്ക് മാത്രമാണ് റാപിഡ് ടെസ്റ്റ് ഒഴിവാക്കിയിട്ടുള്ളത്. യു.എ.ഇയിലെ മറ്റു എമിറേറ്റുകളായ ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലേക്ക് […]

ദുബായ്: ദുബായിലേക്കുള്ള യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിര്‍ബന്ധിത റാപിഡ് പി.സി.ആര്‍ പരിശോധന ഒഴിവാക്കി. തീരുമാനം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. ഇന്ത്യ, പാക്കിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും ദുബായിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് ഈ ഇളവ് ബാധകമാണ്. എന്നാല്‍ അംഗീകൃത ലാബില്‍ നിന്ന് 48 മണിക്കൂറിനിടെയുള്ള ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണമെന്ന നിബന്ധന തുടരും. നിലവില്‍ ദുബായ് വിമാനത്താവളത്തിലേക്ക് മാത്രമാണ് റാപിഡ് ടെസ്റ്റ് ഒഴിവാക്കിയിട്ടുള്ളത്. യു.എ.ഇയിലെ മറ്റു എമിറേറ്റുകളായ ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ ഇന്ത്യയിലെ വിമാനത്താവളത്തില്‍ നിന്ന് റാപിഡ് ടെസ്റ്റ് എടുക്കണം. ദുബായില്‍ എത്തിയാലും വിമാനത്താവളത്തില്‍ വെച്ച് കോവിഡ് പരിശോധന ഉണ്ടാകും. ദുബായില്‍ നിന്ന് എടുത്ത പരിശോധനയില്‍ നെഗറ്റീവ് റിസള്‍ട്ട് വരുന്നത് വരെ ക്വാറന്റൈനില്‍ ഇരിക്കണം എന്നാണ് ദുബായ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ സര്‍ക്കുലര്‍ വ്യക്തമാക്കുന്നത്. വിമാനത്താവളത്തിലെ റാപിഡ് ടെസ്റ്റില്‍ പരാജയപ്പെട്ട് നിരവധി പ്രവാസികള്‍ക്ക് യാത്ര മുടങ്ങിപ്പോയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരമൊരു അവസ്ഥ ഇനിയുണ്ടാവില്ലെന്ന എന്നതും റാപ്പിഡ് ടെസ്റ്റിന്റെ പേരില്‍ വിമാനത്താവളത്തില്‍ വലിയ തുക നല്‍കേണ്ടിവരില്ല എന്നതും ദുബായ് യാത്രക്കാര്‍ക്ക് ആശ്വാസം പകര്‍ന്നിട്ടുണ്ട്.

Related Articles
Next Story
Share it