കന്നഡനടന്‍ ദര്‍ശന്റെ മൈസൂരുവിലെ ഫാംഹൗസില്‍ പത്തുവയസുകാരിക്ക് ലൈംഗികപീഡനം; കുതിരകളെ പരിപാലിക്കുന്ന ബിഹാര്‍ സ്വദേശി അറസ്റ്റില്‍

മൈസൂരു: കന്നഡ നടന്‍ ദര്‍ശന്റെ ഉടമസ്ഥതയിലുള്ള മൈസൂരുവിലെ ഫാംഹൗസില്‍ പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു. ഇതുസംബന്ധിച്ച് കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഫാംഹൗസില്‍ കുതിരകളെ പരിപാലിക്കുന്ന ബിഹാര്‍ സ്വദേശി നസീമാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് നസീമിനെതിരെ സിറ്റി പൊലീസ് പോക്സോ നിയമപ്രകാരവും ബലാത്സംഗത്തിനും കേസെടുത്തത്. ഫാംഹൗസിലെ കുതിരകളെ പരിപാലിക്കാനായി നിസാമിനെ നടന്‍ ദര്‍ശന്‍ ചുമതലപ്പെടുത്തിയിരുന്നു. മൈസൂരു നഗരത്തിലെ ടി നരസിപുര റോഡിലാണ് ഫാം ഹൗസ് സ്ഥിതി ചെയ്യുന്നത്. മൈസൂരുവിലെത്തിയ ശിവമോഗയില്‍ നിന്നുള്ള ദമ്പതികളും മക്കളും കഴിഞ്ഞ […]

മൈസൂരു: കന്നഡ നടന്‍ ദര്‍ശന്റെ ഉടമസ്ഥതയിലുള്ള മൈസൂരുവിലെ ഫാംഹൗസില്‍ പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു. ഇതുസംബന്ധിച്ച് കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഫാംഹൗസില്‍ കുതിരകളെ പരിപാലിക്കുന്ന ബിഹാര്‍ സ്വദേശി നസീമാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് നസീമിനെതിരെ സിറ്റി പൊലീസ് പോക്സോ നിയമപ്രകാരവും ബലാത്സംഗത്തിനും കേസെടുത്തത്. ഫാംഹൗസിലെ കുതിരകളെ പരിപാലിക്കാനായി നിസാമിനെ നടന്‍ ദര്‍ശന്‍ ചുമതലപ്പെടുത്തിയിരുന്നു. മൈസൂരു നഗരത്തിലെ ടി നരസിപുര റോഡിലാണ് ഫാം ഹൗസ് സ്ഥിതി ചെയ്യുന്നത്. മൈസൂരുവിലെത്തിയ ശിവമോഗയില്‍ നിന്നുള്ള ദമ്പതികളും മക്കളും കഴിഞ്ഞ ദിവസം ഫാം ഹൗസ് സന്ദര്‍ശിച്ചിരുന്നു.
ഈ കുടുംബത്തിലെ പത്തുവയസുകാരി ഫാം ഹൗസിന്റെ ഒരു ഭാഗത്ത് കുതിരകളെ കൗതുകത്തോടെ വീക്ഷിക്കുന്നതിനിടെ നസീം തന്ത്രപൂര്‍വ്വം കൂട്ടിക്കൊണ്ടുപോയി ലൈംഗികപീഡനത്തിനിരയാക്കിയെന്നാണ് കേസ്. കരഞ്ഞുകൊണ്ട് മാതാപിതാക്കളുടെ സമീപമെത്തിയ കുട്ടിയോട് കാര്യമന്വേഷിച്ചപ്പോഴാണ് പീഡിപ്പിക്കപ്പെട്ടവിവരം പുറത്തായത്. തുടര്‍ന്ന് മാതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാണ്ട് ചെയ്തു.

Related Articles
Next Story
Share it