പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവം; പെണ്‍കുട്ടിയുടെ അമ്മയെയും 37 പുരുഷന്‍മാരെയും പ്രതികളാക്കി പോക്സോ കോടതിയില്‍ കുറ്റപത്രം നല്‍കി

ചിക്കമഗളൂരു: ചിക്കമംഗളൂരു ജില്ലയിലെ ശൃംഗേരിക്ക് സമീപം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാസങ്ങളോളം ബലാത്സംഗം ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയെയും 37 പുരുഷന്‍മാരെയും പ്രതികളാക്കി പൊലീസ് പോക്സോകോടതിയില്‍ കുറ്റപത്രം നല്‍കി. രണ്ട് മാസം മുമ്പ് പെണ്‍കുട്ടി നല്‍കിയ പരാതിയിലാണ് പോക്സോ നിയമപ്രകാരം അമ്മക്കും മറ്റ് 37 പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നത്. അഞ്ച് മാസക്കാലമാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. പെണ്‍കുട്ടിയെ പുരുഷന്‍മാര്‍ക്ക് കാഴ്ച വെച്ചത് അമ്മയാണെന്നും പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അമ്മയെയും പ്രതിയാക്കിയത്. ഈ കേസില്‍ പ്രതികളെ സഹായിക്കുന്ന തരത്തില്‍ […]

ചിക്കമഗളൂരു: ചിക്കമംഗളൂരു ജില്ലയിലെ ശൃംഗേരിക്ക് സമീപം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാസങ്ങളോളം ബലാത്സംഗം ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയെയും 37 പുരുഷന്‍മാരെയും പ്രതികളാക്കി പൊലീസ് പോക്സോകോടതിയില്‍ കുറ്റപത്രം നല്‍കി. രണ്ട് മാസം മുമ്പ് പെണ്‍കുട്ടി നല്‍കിയ പരാതിയിലാണ് പോക്സോ നിയമപ്രകാരം അമ്മക്കും മറ്റ് 37 പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നത്. അഞ്ച് മാസക്കാലമാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. പെണ്‍കുട്ടിയെ പുരുഷന്‍മാര്‍ക്ക് കാഴ്ച വെച്ചത് അമ്മയാണെന്നും പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അമ്മയെയും പ്രതിയാക്കിയത്. ഈ കേസില്‍ പ്രതികളെ സഹായിക്കുന്ന തരത്തില്‍ അന്വേഷണം നടത്തിയ ശൃംഗേരി പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി.എം സിദ്ധരാമയ്യയെ സസ്പെന്റ് ചെയ്തിരുന്നു. അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ശ്രുതിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണം പൂര്‍ത്തിയായതോടെയാണ് കുറ്റപത്രം നല്‍കിയത്. ഈ സംഭവം നിയമസഭയില്‍ വരെ കോലാഹലങ്ങള്‍ സൃഷ്ടിക്കുകയും കോണ്‍ഗ്രസ് നേതാക്കള്‍ സര്‍ക്കാരിനെതിരെ കേസ് ആയുധമാക്കുകയും ചെയ്തിരുന്നു. പ്രതികളെ സര്‍ക്കാരും പൊലീസും സംരക്ഷിക്കുകയാണെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശൃംഗേരി പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിരുന്നു.

Related Articles
Next Story
Share it