ഹോട്ടല്‍ റിസപ്ഷനിസ്റ്റായ യുവതിയെ ബെല്‍ത്തങ്ങാടി സ്വദേശിയായ യുവാവ് ഒരുതവണ ലൈംഗികമായി പീഡിപ്പിച്ചു; ഇതിന് മാപ്പുചോദിച്ച യുവാവിന്റെ സഹോദരന്‍ ഏഴുതവണ പീഡിപ്പിച്ചെന്നും പരാതി; കേസായതോടെ സഹോദരന്‍മാരില്‍ ഒരാള്‍ അറസ്റ്റില്‍

മംഗളൂരു: ഹോട്ടല്‍ റിസപ്ഷനിസ്റ്റായ യുവതിയെ ബെല്‍ത്തങ്ങാടി സ്വദേശിയായ യുവാവ് ഒരു തവണ ലൈംഗികമായി പീഡിപ്പിച്ചു. ഇതിന് മാപ്പുചോദിച്ച യുവാവിന്റെ സഹോദരന്‍ ഏഴുതവണ പീഡിപ്പിച്ചെന്നും യുവതിയുടെ പരാതി. കേസെടുത്ത പൊലീസ് സഹോദരന്‍മാരില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ബെല്‍ത്തങ്ങാടി താലൂക്കിലെ ഉജൈര്‍ സ്വദേശി ഷബീര്‍ അഹമ്മദിനെ(28)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍ നിന്നാണ് ഷബീറിനെ ബെല്‍ത്തങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിലെ മറ്റൊരു പ്രതിയും ഷബീറിന്റെ സഹോദരനുമായ മുഹമ്മദ് റില്‍വാനെ പിടികൂടുന്നതിന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പീഡനത്തിനിരയായ പത്തൊമ്പതുകാരി ബംഗളൂരുവില്‍ ഒരു […]

മംഗളൂരു: ഹോട്ടല്‍ റിസപ്ഷനിസ്റ്റായ യുവതിയെ ബെല്‍ത്തങ്ങാടി സ്വദേശിയായ യുവാവ് ഒരു തവണ ലൈംഗികമായി പീഡിപ്പിച്ചു. ഇതിന് മാപ്പുചോദിച്ച യുവാവിന്റെ സഹോദരന്‍ ഏഴുതവണ പീഡിപ്പിച്ചെന്നും യുവതിയുടെ പരാതി. കേസെടുത്ത പൊലീസ് സഹോദരന്‍മാരില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ബെല്‍ത്തങ്ങാടി താലൂക്കിലെ ഉജൈര്‍ സ്വദേശി ഷബീര്‍ അഹമ്മദിനെ(28)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍ നിന്നാണ് ഷബീറിനെ ബെല്‍ത്തങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിലെ മറ്റൊരു പ്രതിയും ഷബീറിന്റെ സഹോദരനുമായ മുഹമ്മദ് റില്‍വാനെ പിടികൂടുന്നതിന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
പീഡനത്തിനിരയായ പത്തൊമ്പതുകാരി ബംഗളൂരുവില്‍ ഒരു സ്പായുടെ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്നു. താന്‍ ഒരു സ്റ്റാര്‍ ഹോട്ടലിന്റെ ഉടമയാണെന്ന് അവകാശപ്പെട്ട് രണ്ട് വര്‍ഷം മുമ്പാണ് ഷബീര്‍ യുവതിയെ പരിചയപ്പെട്ടത്. ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്ത് ഷബീര്‍ യുവതിക്ക് ബ്രിഗേഡ് റോഡിലെ ഒരു ഹോട്ടലില്‍ റിസപ്ഷനിസ്റ്റായി ജോലി തരപ്പെടുത്തിക്കൊടുത്തു. പിന്നീട് ഷബീര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. യുവതി ജോലി ചെയ്യുന്ന ഹോട്ടലില്‍ ഷബീറിന്റെ സഹോദരന്‍ മുഹമ്മദ് റില്‍വാന്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തുവരികയായിരുന്നു. ഷബീര്‍ പീഡിപ്പിച്ച കാര്യം യുവതി റില്‍വാനോട് വെളിപ്പെടുത്തി. ഇതോടെ റില്‍വാന്‍ യുവതിയോട് മാപ്പ് ചോദിക്കുകയും വിവാഹവാഗ്ദാനം നല്‍കുകയും ചെയ്തുവെന്നും പിന്നീട് റില്‍വാനും തന്നെ പീഡിപ്പിച്ചെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഏഴുതവണയാണ് റില്‍വാന്‍ പീഡിപ്പിച്ചതെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. 2020 നവംബര്‍ 20ന് റില്‍വാനും യുവതിയും തമ്മിലുള്ള വിവാഹനിശ്ചയ ചടങ്ങ് നടത്തിയിരുന്നു. 2021 ജനുവരി ജനുവരി 21ന് വിവാഹം നടത്താനും തീരുമാനിച്ചു. യുവതിയുടെ മാതാപിതാക്കളില്‍ നിന്ന് 1.5 ലക്ഷം രൂപയും റില്‍വാന്‍ വാങ്ങി. എന്നാല്‍ പിന്നീട് റില്‍വാനെക്കുറിച്ച് ഒരു വിവരവുമില്ലെന്നും മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും ഇയാള്‍ മറ്റൊരു യുവതിയെ വിവാഹം ചെയ്യാനുള്ള ഒരുക്കത്തിലാണെന്ന് അന്വേഷണത്തില്‍ ബോധ്യമായതായും പരാതിയില്‍ പറയുന്നു.

Related Articles
Next Story
Share it