പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഏഴുവര്‍ഷം കഠിനതടവ്

മംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി ഏഴുവര്‍ഷം കഠിനതടവിനും 75000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. ബണ്ട്വാള്‍ താലൂക്കിലെ വിട്ടല്‍ ഉക്കുടയിലെ ബാലകൃഷ്ണ(25)നെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ഏഴ് വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചത്. 2019 ജൂലൈ 25 നാണ് കേസിനാസ്പദമായ സംഭവം. പിഴ അടച്ചില്ലെങ്കില്‍ നാല് മാസത്തെ അധിക തടവ് അനുഭവിക്കാനും കോടതി വിധിച്ചു. പിഴ തുകയില്‍ നിന്ന് 50,000 രൂപ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് പ്രതി നഷ്ടപരിഹാരമായി നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ […]

മംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി ഏഴുവര്‍ഷം കഠിനതടവിനും 75000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. ബണ്ട്വാള്‍ താലൂക്കിലെ വിട്ടല്‍ ഉക്കുടയിലെ ബാലകൃഷ്ണ(25)നെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ഏഴ് വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചത്. 2019 ജൂലൈ 25 നാണ് കേസിനാസ്പദമായ സംഭവം.
പിഴ അടച്ചില്ലെങ്കില്‍ നാല് മാസത്തെ അധിക തടവ് അനുഭവിക്കാനും കോടതി വിധിച്ചു. പിഴ തുകയില്‍ നിന്ന് 50,000 രൂപ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് പ്രതി നഷ്ടപരിഹാരമായി നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു.
അന്നത്തെ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടിഡി നാഗരാജാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വെങ്കിട്ടരമണ സ്വാമി ഹാജരായി.

Related Articles
Next Story
Share it