ഗേറ്റ് ബി പരീക്ഷയില്‍ റാങ്ക്; കാസര്‍കോട് സ്വദേശിനിക്ക് മംഗളൂരു യൂണിവേഴ്‌സിറ്റി തലത്തില്‍ അപൂര്‍വ്വ നേട്ടം

കാസര്‍കോട്: കേന്ദ്ര സര്‍ക്കാറിന്റെ ബയോടെക്‌നോളജി വകുപ്പ് നടത്തുന്ന ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (ഗേറ്റ് ബി) പരീക്ഷയില്‍ 68-ാം റാങ്ക് നേടി കാസര്‍കോട് സ്വദേശിനി അപൂര്‍വ്വ നേട്ടം കരസ്ഥമാക്കി. ചൂരി മീപ്പുഗിരിയിലെ സി.എ. മറിയം റസാനയാണ് അഭിമാനാര്‍ഹമായ നേട്ടം കൊയ്തത്. മംഗളൂരു സര്‍വ്വകലാശാലയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു റാങ്ക് നേട്ടം. ചൂരി മീപ്പുഗിരിയിലെ സി. അബ്ദുല്‍റസാഖിന്റെയും ഫോര്‍ട്ട് റോഡിലെ കെ.ആര്‍. മുംതാസിന്റെയും മകളായ റസാന അവസാന വര്‍ഷ ബി.എസ്.സി. വിദ്യാര്‍ത്ഥിനിയാണ്. റാങ്ക് നേട്ടത്തോടെ റസാന ജെ.എന്‍.യുവില്‍ എം.എസ്.സി. ബയോടെക്‌നോളജിയില്‍ പ്രവേശനം […]

കാസര്‍കോട്: കേന്ദ്ര സര്‍ക്കാറിന്റെ ബയോടെക്‌നോളജി വകുപ്പ് നടത്തുന്ന ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (ഗേറ്റ് ബി) പരീക്ഷയില്‍ 68-ാം റാങ്ക് നേടി കാസര്‍കോട് സ്വദേശിനി അപൂര്‍വ്വ നേട്ടം കരസ്ഥമാക്കി. ചൂരി മീപ്പുഗിരിയിലെ സി.എ. മറിയം റസാനയാണ് അഭിമാനാര്‍ഹമായ നേട്ടം കൊയ്തത്. മംഗളൂരു സര്‍വ്വകലാശാലയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു റാങ്ക് നേട്ടം. ചൂരി മീപ്പുഗിരിയിലെ സി. അബ്ദുല്‍റസാഖിന്റെയും ഫോര്‍ട്ട് റോഡിലെ കെ.ആര്‍. മുംതാസിന്റെയും മകളായ റസാന അവസാന വര്‍ഷ ബി.എസ്.സി. വിദ്യാര്‍ത്ഥിനിയാണ്. റാങ്ക് നേട്ടത്തോടെ റസാന ജെ.എന്‍.യുവില്‍ എം.എസ്.സി. ബയോടെക്‌നോളജിയില്‍ പ്രവേശനം നേടി. രാജ്യത്തുടനീളമുള്ള സ്ഥാപനങ്ങളില്‍ ബയോടെക്‌നോളജിയിലെ ഡി.ബി.ടി. പിന്തുണയുള്ള പി.ജി. പ്രോഗ്രാമുകളില്‍ പ്രവേശനത്തിനായി ഫരീദാബാദിലെ റീജ്യണല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (ആര്‍.സി.ബി.)യാണ് യോഗ്യതാ പരീക്ഷ നടത്തിയത്.
റാങ്ക് നേടിയ റസാനയെ യൂണിവേര്‍സിറ്റി കോളേജ് അധികൃതര്‍ അഭിനന്ദിച്ചു. മംഗളൂരുവില്‍ ബി.എസ്.സി. വിദ്യാര്‍ത്ഥിയായ മുഹമ്മദ് അബ്ദുല്‍ബാസിത്തും കേന്ദ്രീയ വിദ്യാലയത്തിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥി അഹമ്മദ് റുസൈനും സഹോദരങ്ങളാണ്.

Related Articles
Next Story
Share it