ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

ചട്ടഞ്ചാല്‍: എം ഐ സി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ഡിഗ്രി പരീക്ഷയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എം ഐ സി ദാറുല്‍ ഇര്‍ശാദ് അക്കാദമി വിദ്യാര്‍ത്ഥി അബൂബക്കര്‍ പരയങ്ങാനം, കണ്ണൂര്‍ സര്‍വ്വകലാശാല തലത്തില്‍ ബി.ബി.എ യില്‍ മൂന്നാം റാങ്ക് നേടിയ കദീജ റഹ്‌മാന്‍, മറ്റു ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും അനുമോദിച്ചു. മഞ്ചേശ്വരം എം.എല്‍.എ. എ.കെ.എം. അഷറഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ […]

ചട്ടഞ്ചാല്‍: എം ഐ സി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ഡിഗ്രി പരീക്ഷയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എം ഐ സി ദാറുല്‍ ഇര്‍ശാദ് അക്കാദമി വിദ്യാര്‍ത്ഥി അബൂബക്കര്‍ പരയങ്ങാനം, കണ്ണൂര്‍ സര്‍വ്വകലാശാല തലത്തില്‍ ബി.ബി.എ യില്‍ മൂന്നാം റാങ്ക് നേടിയ കദീജ റഹ്‌മാന്‍, മറ്റു ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും അനുമോദിച്ചു.

മഞ്ചേശ്വരം എം.എല്‍.എ. എ.കെ.എം. അഷറഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എം ഐ സി ജനറല്‍ സെക്രട്ടറി യു. എം. അബ്ദുല്‍ റഹ്‌മാന്‍ മൗലവി അധ്യക്ഷത വഹിച്ചു. കെ കെ അബ്ദുല്ലഹാജി, ഇ അബൂബക്കര്‍ ഹാജി, ജലീല്‍ കടവത്ത്, ടി.ഡി കബീര്‍, സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, മല്ലം സുലൈമാന്‍ ഹാജി എന്നിവര്‍ പങ്കെടുത്തു. കോളേജ് പ്രിന്‍സിപ്പാള്‍ ദീപ എം കെ സ്വാഗതവും നാസിഹ് നന്ദിയും അറിയിച്ചു.

Related Articles
Next Story
Share it